സാക്ഷാല് റാഷിദ് ഖാനെ സിക്സറിന് പറത്തി തുടക്കം;സമീര് റിസ്വിയുടെ ആക്ഷന് ധോണിയുടെ റിയാക്ഷന് വൈറല്

ആറാമനായി ക്രീസിലെത്തിയ സമീര് റിസ്വി തുടക്കത്തില് തന്നെ സിക്സറുകള് പറത്തിയാണ് ടീമിലേക്കുള്ള വരവറിയിച്ചത്

dot image

ചെന്നൈ: ഗുജറാത്ത് ടൈറ്റന്സിനെതിരായ മത്സരത്തില് ചെന്നൈ 207 റണ്സെന്ന കൂറ്റന് വിജയലക്ഷ്യമുയര്ത്തിയിരുന്നു. ആറാമനായി ക്രീസിലെത്തിയ സമീര് റിസ്വി തുടക്കത്തില് തന്നെ രണ്ട് സിക്സറുകള് പറത്തിയാണ് ടീമിലേക്കുള്ള വരവറിയിച്ചത്. റാഷിദ് ഖാന് എറിഞ്ഞ ആദ്യ രണ്ട് പന്തും സിക്സറടിച്ചപ്പോള് ഡ്രസിങ് റൂമിലിരുന്ന് ചിരിക്കുന്ന ധോണിയുടെ ചിത്രങ്ങളാണ് ഇപ്പോള് വൈറലാവുന്നത്.

ടീമിലെ കൂറ്റനടിക്കാരന് ശിവം ദുബെയുടെ (51) വിക്കറ്റ് വീഴ്ത്തിയ സാക്ഷാല് റാഷിദ് ഖാനെ ആദ്യ ഓവറില് നേരിടുകയെന്ന സാഹസത്തിനാണ് റിസ്വി മുതിര്ന്നത്. നേരിട്ട ആദ്യ പന്ത് തന്നെ ലെഗ് സൈഡിലെ ഗ്യാലറിയില് ഇരമ്പിയാര്ക്കുന്ന മഞ്ഞക്കടലിലേക്ക് പായിച്ചാണ് റിസ്വി ഞെട്ടിച്ചത്.

റാഷിദ് ഖാന് എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്ത് കൂടി അതിര്ത്തി കടത്തി റിസ്വി മാസ്സ് കാട്ടി. പിന്നാലെ ചിരിയോടെ ഈ കാഴ്ച കണ്ടുനില്ക്കുന്ന ധോണിയുടെ ദൃശ്യം കൂടി ബിഗ് സ്ക്രീനില് കണ്ടതോടെ ആരാധകരും ആവേശത്തിലാറാടി. 14 റണ്സെടുത്ത റിസ്വിയെ മോഹിത് ശര്മ്മയാണ് പുറത്താക്കിയത്. വെറും ആറ് പന്തുകള് മാത്രമാണ് നേരിട്ടതെങ്കിലും യുവതാരം ആരാധകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image