
മുംബൈ: വനിത പ്രീമിയര് ലീഗ് താരലേലം അവസാനിക്കുമ്പോൾ കോടികളുടെ മണിക്കിലുക്കത്തിൽ മുമ്പിലെത്തി ഓസ്ട്രേലിയൻ താരം അനബെല്ല സതര്ലൻഡും പഞ്ചാബിൽ നിന്നുള്ള കാശ്വീ ഗൗതവും. ഇരുവരും രണ്ട് കോടി രൂപയ്ക്കാണ് ലേലത്തിൽ വിറ്റഴിഞ്ഞത്. ഇനിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ചിട്ടില്ലാത്ത കാശ്വീ ഗൗതത്തെ രണ്ട് കോടി രൂപയ്ക്കാണ് ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത്. യു പി വാരിയേഴ്സുമായി കടുത്ത ലേലം വിളിക്കൊടുവിലാണ് കാശ്വീ ഗുജറാത്തിലേക്ക് എത്തിയത്. ഇന്ത്യൻ ടീമിൽ കളിക്കാത്ത കർണാടക താരം വൃന്ദ ദിനേശിന് 1.30 കോടി രൂപ കൊടുത്ത് യു പി വാരിയേഴ്സ് സ്വന്തമാക്കി.
ഓസ്ട്രേലിയൻ ഓൾ റൗണ്ടർ അനബെല്ല സതര്ലൻഡ് രണ്ട് കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ എത്തി. മലയാളി താരം സജന സജീവിനെ 15 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മലയാളി താരത്തിനായി ഡല്ഹി ക്യാപിറ്റല്സും രംഗത്തുണ്ടായിരുന്നു.
ഇനി മിന്നിത്തിളങ്ങാൻ സജന സജീവൻ; വനിതാ പ്രീമിയർ ലീഗിൽ വയനാടൻ വനിതദക്ഷിണാഫ്രിക്കയുടെ മുൻ പേസർ ഷബ്നിം ഇസ്മായിൽ 1.2 കോടി രൂപ ഓരോ മത്സരത്തിലും സ്വന്തമാക്കും. മുംബൈ ഇന്ത്യൻസാണ് ഷബ്നിമിനെ സ്വന്തമാക്കിയത്. ഫീബി ലിച്ച്ഫീൽഡിനെ ഒരു കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സ് തട്ടകത്തിലെത്തിച്ചു. ഇന്ത്യൻ താരങ്ങളായ വേദ കൃഷ്ണൻമൂർത്തി ഗുജറാത്ത് ജയന്റ്സിലും എക്ത ബിഷ്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലും കളിക്കും.
അടിച്ചിട്ടും എറിഞ്ഞൊതുക്കിയും കേരളം; മഹാരാഷ്ട്രയെ തകർത്ത് വിജയ് ഹസാരെ ക്വാർട്ടറിൽവെസ്റ്റ് ഇൻഡീസ് താരം ഡിയാണ്ട്ര ഡോട്ടിൻ, അയർലൻഡ് താരം കിം ഗാർത്ത്, ശ്രീലങ്കയുടെ ചമരി അത്തപത്തു എന്നിവരെ ആരും വാങ്ങിയില്ല. ഇന്ത്യയുടെ പൂനം റൗത്ത്, ഇംഗ്ലണ്ട് താരങ്ങളായ എമി ജോണ്സ്, ടാമി ബൗമണ്ട്, ന്യൂസിലാന്റ് താരം ലീ താഹുഹു, ഓസ്ട്രേലിയൻ താരം അലാന കിംഗ് എന്നിവർക്കായും ആരും രംഗത്തെത്തിയില്ല.