ഇന്ത്യൻ വനിതകൾക്ക് തോൽവി; പരമ്പര നഷ്ടം

ജമീമ റോഡ്രിഗസിന്റെ 30 റൺസ് മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ എടുത്ത് പറയാനുള്ളത്.

dot image

മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിലും ഇന്ത്യൻ വനിതകൾക്ക് തോൽവി. നാല് വിക്കറ്റിനാണ് ഇംഗ്ലീഷ് വനിതകളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ വെറും 80 റൺസിൽ ഓൾ ഔട്ടായി. 11.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഇംഗ്ലണ്ട് വനിതകൾ സ്വന്തമാക്കി.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് വനിതകൾ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ജമീമ റോഡ്രിഗസിന്റെ 30 റൺസ് മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ എടുത്ത് പറയാനുള്ളത്. സ്മൃതി മന്ദാന 10 റൺസെടുത്തു. മറ്റാർക്കും ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചില്ല.

വനിത പ്രീമിയർ ലീഗ് താരലേലം; കോടികൾ കൊയ്ത് അനബെല്ലയും കാശ്വീ ഗൗതവും

മറുപടി ബാറ്റിംഗിനിടെ ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റ് നേടാനായത് മാത്രമാണ് ഇന്ത്യയുടെ ഏക നേട്ടം. ഇംഗ്ലണ്ട് ജയത്തിൽ ആലിസ് കാപ്സി 25ഉം നാറ്റ് സ്കീവർ 16ഉം റൺസ് സംഭാവന ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മ രണ്ട് ഓവറിൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us