ഷാജൻ സ്‌കറിയയുടെ രാത്രിയിലെ അറസ്റ്റ് എന്തിന്?

മറുനാടൻ ഷാജനെതിരായ നിയമനടപടി എന്തിന്, പരാതി നൽകിയത് ആര് ?

മൃദുല ഹേമലത
1 min read|09 May 2025, 09:42 pm
dot image

മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിന്റെ ഉടമ, ഷാജന്‍ സ്‌കറിയയെ, അതി നാടകീയമായാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. ഷര്‍ട്ട് പോലും ഇടാതെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന ഷാജന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും, തനിക്കെതിരെ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാരമാണെന്ന് ഷാജന്‍ ആരോപിക്കുകയും ചെയ്തിരുന്നു.

പൊലീസിന്റെ നടപടി ഷാജന് നല്‍കുന്ന മൈലേജ് ചില്ലറയല്ല. ഭരണകൂട ഭീകരതയുടെ ഇരയാണ് താനെന്ന് സ്ഥാപിക്കാന്‍, ആരുടേയും സ്വകാര്യതയിലേക്ക് ഇടിച്ചുകയറി, വീഡിയോയിലൂടെ വിളിച്ചുപറയുന്നതെല്ലാം സത്യം മാത്രമാണെന്ന് അവകാശപ്പെടുന്ന ഷാജന് പ്രയാസമുണ്ടാകില്ല. തന്റെ യൂട്യൂബ് ചാനലിന്റെ സ്ബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാനുള്ള ഒരു കണ്ടന്റായി കേരള പൊലീസിന്റെ ഈ അതിവേഗ നിയമനടപടിയെ അയാള്‍ മാറ്റിയേക്കാം. സ്വയം ഒരു രക്തസാക്ഷിയായി അവതരിപ്പിക്കാനുള്ള ഷാജന്‍ സ്‌കറിയയുടെ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതായിപ്പോയി പൊലീസിന്റെ നീക്കമെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്.

Content Highlights: Why marunadan malayali owner shajan skariah arrested

dot image
To advertise here,contact us
dot image