
മിർപൂർ: ന്യൂസിലാൻഡും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴമൂലം വൈകുന്നു. രാവിലെ 9.30നും സ്റ്റേഡിയത്തിൽ കനത്ത മഴ തുടരുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ടാം ദിവസം മത്സരം ഇനിയും വൈകാൻ സാധ്യതയുണ്ട്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ മത്സരം ആവേശകരമായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 172 റൺസിൽ ഓൾ ഔട്ടായി. മുഷ്ഫിക്കർ റഹീമിന്റെ 35ഉം ഷഹദാത്ത് ഹൊസൈന്റെ 31ഉം മാത്രമാണ് ബംഗ്ലാദേശ് ഇന്നിംഗ്സിലെ ഭേദപ്പെട്ട പ്രകടനങ്ങൾ. ഫീൽഡ് തടസപ്പെടുത്തിയതിന് മുഷ്ഫിക്കർ അപൂർവ്വ ഔട്ടിന് ഇരയായതും ആദ്യ ദിനത്തിലെ പ്രത്യേകതയാണ്.
സച്ചിന്റെ 100 സെഞ്ചുറി മറികടക്കുക കോഹ്ലിക്ക് അസാധ്യം; ബ്രയാൻ ലാറThe rain has continued this morning in Dhaka. Further updates to come. #BANvNZ pic.twitter.com/2EEnNp4sj3
— BLACKCAPS (@BLACKCAPS) December 7, 2023
മറുപടി പറഞ്ഞ ന്യൂസിലാൻഡിനും കടുത്ത തകർച്ചയെ നേരിടേണ്ടി വന്നു. ആദ്യ ദിനം 55 റൺസെടുക്കുന്നതിനിടെ ന്യൂസിലാൻഡിന്റെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. 12 റൺസെടുത്ത ഡാരൽ മിച്ചലും ഒമ്പത് റൺസെടുത്ത ഗ്ലെൻ ഫിലിപ്സും ഇപ്പോൾ ക്രീസിലുണ്ട്. ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ രണ്ടാം മത്സരത്തിലും കിവികൾ കീഴടങ്ങുമോ? അതോ ശക്തമായ തിരിച്ചുവരവിൽ പരമ്പര സമനില ആക്കുമോ? മഴയെ ആശ്രയിച്ചായിരിക്കും മത്സരത്തിൻ്റെ ഭാവി.