വേട്ട തുടർന്ന് കേരള പൊലീസ്; ഓപ്പറേഷൻ ഡി ഹണ്ടിൽ ഇന്നലെ വലയിലായത് 62 പേർ

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1901 പേരെ പരിശോധനക്ക് വിധേയമാക്കി.

dot image

തിരുവനന്തപുരം : സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ഇന്നലെ മാത്രം 62 പേരെ അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1901 പേരെ പരിശോധനക്ക് വിധേയമാക്കി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി ഹണ്ട് ദൗത്യം നടപ്പാക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക്ക് കൺട്രോൾ റൂമും (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

content hgihlights : Kerala Police continues hunt; 62 people caught in Operation D-Hunt yesterday

dot image
To advertise here,contact us
dot image