കേരളത്തില്‍ സാക്ഷാല്‍ അര്‍ജന്റീന പന്തുതട്ടും; മലയാളികളുടെ കാത്തിരിപ്പിന് വിരാമം

കായിക മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തില്‍ സാക്ഷാല്‍ അര്‍ജന്റീന പന്തുതട്ടും; മലയാളികളുടെ കാത്തിരിപ്പിന് വിരാമം
Updated on

തിരുവനന്തപുരം: അര്‍ജന്റീന ടീം കേരളത്തിലേക്ക്. കായിക മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും. കേരളത്തിലെ വിവിധ ഇടങ്ങളില്‍ സര്‍ക്കാരുമായി ചേര്‍ന്ന് അര്‍ജന്റീന അക്കാദമികള്‍ സ്ഥാപിക്കുമെന്നാണ് സൂചന.

കേരളത്തില്‍ സാക്ഷാല്‍ അര്‍ജന്റീന പന്തുതട്ടും; മലയാളികളുടെ കാത്തിരിപ്പിന് വിരാമം
അക്സർ പട്ടേലിന്റെ ഒറ്റയാൾ പോരാട്ടം; ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ ഡി 164ന് പുറത്ത്

നേരത്തെ തന്നെ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാനുള്ള ക്ഷണം സ്വീകരിച്ചിരുന്നു. അര്‍ജന്റീന ടീം അടുത്ത വര്‍ഷം കേരളത്തില്‍ രണ്ട് മത്സരം കളിക്കുമെന്ന് നേരത്തെ കായികമന്ത്രി അറിയിച്ചിരുന്നു. മുമ്പ് ലയണല്‍ മെസിയടക്കമുള്ള അര്‍ജന്റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ ആ അവസരം നഷ്ടപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

പിന്നാലെയായിരുന്നു അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പ് വിജയത്തിന് പിന്നാലെ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com