എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാൻ ഇടും, എന്തിനാണ് ഇതൊക്കെ ചർച്ച ചെയ്യുന്നത്?; വിമർശനങ്ങളോട് ഐശ്വര്യ ലക്ഷ്മി

എനിക്കിഷ്ടമുള്ളത് ഞാനിടും. അതിൽ മറ്റുള്ളവർക്കെന്താണ്?

എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാൻ ഇടും, എന്തിനാണ് ഇതൊക്കെ ചർച്ച ചെയ്യുന്നത്?; വിമർശനങ്ങളോട് ഐശ്വര്യ ലക്ഷ്മി
dot image

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച നടി പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. അടുത്തിടെ ഐശ്വര്യ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ധരിച്ച വസ്ത്രം ചിലരെ ചൊടിപ്പിച്ചിരുന്നു. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ എത്തിയത്. ഇപ്പോഴിതാ തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുമെന്നും അതൊന്നും ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും പറയുകയാണ് ഐശ്വര്യ.

'സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ് വളരെയധികം ക്ഷീണിച്ചുള്ള ഉറക്കംവിട്ട് ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോൾ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാൻ പോയില്ല. സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിനാൽ ആ പരിപാടി കഴിഞ്ഞുള്ള വീഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചർച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതിൽ മറ്റുള്ളവർക്കെന്താണ്?', ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മാതൃഭൂമിയുടെ ക ഫെസ്റ്റിൽ ആയിരുന്നു പ്രതികരണം.

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. 'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'.

Content Highlights: Aishwarya Lakshmi responds to the criticism by saying she will wear what she prefers.

dot image
To advertise here,contact us
dot image