വീട്ടിനുള്ളിൽ കുടുങ്ങി ദമ്പതികളും കൊച്ചുമകളും; രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

വീടിന്റെ മൂന്ന് വാതിലുകൾ തകർത്താണ് കുടുംബത്തെ പുറത്തെത്തിച്ചത്

വീട്ടിനുള്ളിൽ കുടുങ്ങി ദമ്പതികളും കൊച്ചുമകളും; രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്
dot image

തിരുവനന്തപുരം: വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്. തിരുവനന്തപുരം കോവളത്തായിരുന്നു സംഭവം. ഇന്ന് പുലർച്ചെ നാല് മണിക്കാണ് വാതിലിന്റെ ലോക്ക് കുടുങ്ങി പുറത്തിറങ്ങാൻ സാധിക്കാതെ കുടുംബം പ്രതിസന്ധിയിലായത്.

കോവളം സ്വദേശി രാജീവും കുടുംബവുമാണ് വീട്ടിനുള്ളിൽ അകപ്പെട്ടത്. സംഭവം അറിഞ്ഞ ഉടൻ തന്നെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ ടീം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഭയപ്പാടിലായ കുടുംബത്തെ ജനലിലൂടെ സമാധാനിപ്പിച്ചായിരുന്നു രക്ഷാ പ്രവർത്തനം. വീടിന്റെ മൂന്ന് വാതിലുകൾ തകർത്താണ് കുടുംബത്തെ പുറത്തെത്തിച്ചത്. ഡോർ ബ്രേക്കർ ഉപയോഗിച്ചാണ് അടുക്കള വാതിൽ തകർത്തത്.

Content Highlights: Fire Force Rescues Couple and Granddaughter Trapped Inside House

dot image
To advertise here,contact us
dot image