'ആരുമായെങ്കിലും ഡേറ്റിം​ഗ് നടത്തിയിട്ടുണ്ടോ?' മറുപടി നൽകി പി വി സിന്ധു

വിവാഹ ജീവിതം വിധിപോലെ സംഭവിക്കുമെന്നും സിന്ധു വ്യക്തമാക്കി.
'ആരുമായെങ്കിലും ഡേറ്റിം​ഗ് നടത്തിയിട്ടുണ്ടോ?' മറുപടി നൽകി പി വി സിന്ധു

ഡൽഹി: ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഒളിംപിക്സ് മെഡലുകൾ നേടിത്തന്ന താരമാണ് പി വി സിന്ധു. ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണം ഉൾപ്പടെ അഞ്ച് മെഡലുകൾ സിന്ധു നേടിയിട്ടുണ്ട്. 28 വയസുകാരിയായ താരത്തിന്റെ കരിയറിൽ ഇനിയും വർഷങ്ങൾ ബാക്കിയുണ്ട്. 2024ലെ പാരിസ് ഒളിംപിക്സ് ആണ് സിന്ധുവിന് മുന്നിൽ അടുത്തതായുള്ളത്. ഇതിന് മുമ്പായി ഇന്ത്യൻ മുൻ ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുക്കോണിന്റെ കീഴിൽ പരിശീലനത്തിലാണ് സിന്ധു.

ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ ബാഡ്മിന്റൺ താരം. ഒരു പോഡ്കാസ്റ്റ് ഷോയിലാണ് സിന്ധു പ്രതികരിച്ചത്. പി വി സിന്ധുവിന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഇപ്പോഴും സിം​ഗിൾ എന്നായിരുന്നു സിന്ധുവിന്റെ മറുപടി. ഒരു പങ്കാളിയെ ആ​ഗ്രഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് സിന്ധു മറുപടി നൽകി. എങ്കിലും തന്റെ ലക്ഷ്യം ഒളിംപിക്സാണ്. വിവാഹ ജീവിതം വിധിപോലെ സംഭവിക്കുമെന്നും സിന്ധു വ്യക്തമാക്കി.

ആരോടെങ്കിലും പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയായിരുന്നു സിന്ധുവിന്റേത്. ആരുമായെങ്കിലും ഡേറ്റിം​ഗ് നടത്തിയിട്ടുണ്ടോ എന്നായി അവതാരകന്റെ ചോദ്യം. ഇല്ല എന്ന് മറുപടി നൽകിയ സിന്ധു, 'അതിനെക്കുറിച്ച് നല്ലതോ ചീത്തയോ പറയുന്നില്ല, സംഭവിക്കുകയാണെങ്കില്‍ സംഭവിക്കട്ടെ, തന്റെ ജീവിതം താൻ ആസ്വദിക്കുകയാണെന്നും പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com