Top

ഇനി ലക്ഷ്യം ഒളിമ്പിക്‌സ് എന്ന് എല്‍ദോസ് പോള്‍; 'മെഡല്‍ നേട്ടങ്ങള്‍ ഇന്ത്യക്കാര്‍ക്കും സാധിക്കുമെന്ന് തെളിഞ്ഞു'

മെഡല്‍ മൈന്‍ഡില്‍ വച്ചല്ല പോയത്, എന്റെ പേഴ്സണല്‍ ബെസ്റ്റ് ഇംപ്രൂവ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം

7 Aug 2022 4:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി ലക്ഷ്യം ഒളിമ്പിക്‌സ് എന്ന് എല്‍ദോസ് പോള്‍; മെഡല്‍ നേട്ടങ്ങള്‍ ഇന്ത്യക്കാര്‍ക്കും സാധിക്കുമെന്ന് തെളിഞ്ഞു
X

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എല്‍ദോസ് പോള്‍. വീട്ടിലെ സാഹചര്യം കൊണ്ടാണ് പല സ്‌കൂളുകളില്‍ പഠിക്കേണ്ടി വന്നത്. പ്രൊഫഷണല്‍ ലെവലില്‍ പ്രാക്ടീസ് തുടങ്ങുന്നത് കോളേജ് കാലത്താണ്. എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. ഇനി വരുന്ന കായികതാരങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും എല്‍ദോസ് പറഞ്ഞു. അടുത്ത ലക്ഷ്യം ഒളിമ്പിക്‌സാണെന്നും എല്‍ദോസ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

''കഴിഞ്ഞ ഒളിമ്പിക്‌സില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയതോടെ സ്പോര്‍ട്സിനോടുള്ള സമീപനം മാറിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കും ഒളിമ്പിക്‌സില്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കാണിച്ച് തന്നു. ഞാന്‍ മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചല്ല പോയത്. എന്റെ വ്യക്തിഗത നേട്ടം മെച്ചപ്പെടുത്തമമെന്ന് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അത് ചെയ്യാന്‍ സാധിച്ചു. പാഷനുണ്ടെങ്കില്‍ അതിന് വേണ്ടി വര്‍ക്ക് ചെയ്താല്‍ വിജയം ഉറപ്പാണ്. പ്രശ്നങ്ങള്‍ ഒരുപാട് വരും. ലക്ഷ്യം കൈവിടരുത്''. എല്‍ദോസ് പറഞ്ഞു.

എല്‍ദോസിന്റെ പ്രതികരണം: ''മെഡല്‍ മൈന്‍ഡില്‍ വച്ചല്ല പോയത്, എന്റെ പേഴ്സണല്‍ ബെസ്റ്റ് ഇംപ്രൂവ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അത് ചെയ്യാന്‍ സാധിച്ചു. പാഷനുണ്ടെങ്കില്‍ അതിന് വേണ്ടി വര്‍ക്ക് ചെയ്താല്‍ വിജയം ഉറപ്പാണ്. പ്രശ്നങ്ങള്‍ ഒരുപാട് വരും. ലക്ഷ്യം കൈവിടരുത്. വീട്ടിലെ സാഹചര്യം കൊണ്ടാണ് പല സ്‌കൂളുകളില്‍ പഠിക്കേണ്ടിവന്നത്. അടുത്ത വര്‍ഷം ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്സ് എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്. നീരജ് ചോപ്ര സ്വര്‍ണം നേടി. ഇന്ന് സ്പോര്‍ട്സിനോടുള്ള സമീപനം മാറിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കും ഇത് സാധിക്കുമെന്ന് അദ്ദേഹം കാണിച്ചു തന്നു. എല്ലാ സപോര്‍ട്ടും സര്‍ക്കാര്‍ ഒരുക്കുന്നു. ഇനി വരുന്ന കായികതാരങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. പ്രൊഫഷണല്‍ ലെവലില്‍ പ്രാക്ടീസ് തുടങ്ങുന്നത് കോളേജ് കാലത്താണ്.''

ഗെയിംസില്‍ 17.03 മീറ്റര്‍ ദൂരം ചാടിയാണ് എല്‍ദോസ് പോളിന് സ്വര്‍ണ്ണം നേടിയത്. ആദ്യ ശ്രമത്തില്‍ 14.62 മീറ്റര്‍ കണ്ടെത്താനാണ് എല്‍ദോസിന് സാധിച്ചത്. മൂന്നാം ശ്രമത്തിലാണ് മികച്ച ദൂരമായ 17.03 മീറ്റര്‍ താരം കണ്ടെത്തിയത്.

Story Highlights : Eldhos Said Olympics is my next goal ; 'It has been proved that Indians can also win medals'

Next Story