സ്ഥലം മാറിയ ബസ് പാർക്കിംഗ്; തുർക്കിയുടെ തെറ്റിയ തീരുമാനം

പന്തിന് പിന്നിലായി തുർക്കി സംഘം അണിനിരുന്നു
സ്ഥലം മാറിയ ബസ് പാർക്കിംഗ്; തുർക്കിയുടെ തെറ്റിയ തീരുമാനം

രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. ഒടുവിൽ ശാപമോഷം. 20 വർഷത്തിന് ശേഷം ഓറഞ്ച് പട യൂറോ കപ്പിന്റെ സെമിയിൽ. യുവതുർക്കികൾ ക്വാർട്ടറിൽ കീഴ്ടങ്ങി. തോൽവി ചോദിച്ചുവാങ്ങി മടക്കയാത്ര. മത്സരത്തിൽ ഡച്ചുകോട്ടകൾ തകർത്ത തുർക്കി ആദ്യം മുന്നിലെത്തി. പിന്നാലെയെടുത്ത തീരുമാനമാണ് പിഴച്ചത്. ആക്രമണത്തിന് അയവുവരുത്തുക. ഒപ്പം ഡച്ച് ആക്രമണത്തെ പ്രതിരോധിക്കുക. പന്തിന് പിന്നിലായി തുർക്കി സംഘം അണിനിരുന്നു. പ്രസിദ്ധമായ ബസ് പാർക്കിം​ഗ് പ്രതിരോധത്തിന് തുടക്കമിട്ടു.

ഈയൊരു പ്രതിരോധ രീതിക്കും രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2004ൽ ചെൽസി മാനേജറായി ജോസ് മൗറീഞ്ഞോ വന്ന സമയം. ഫുട്ബോൾ ലോകത്ത് പുതിയൊരു പ്രതിരോധ രീതിക്ക് പിറവിയായി. പരമാവധി താരങ്ങളെ പന്തിന് പിന്നിലെത്തിക്കുക. മുന്നേറ്റം പൂർണമായും ഒഴിവാക്കും. ഈ രീതിക്ക് ജോസ് മൗറീഞ്ഞോ ഒരു പേരിട്ടു. പാർക്കിം​ഗ് ദ ബസ് അല്ലെങ്കിൽ ബസ് പാർക്കിം​ഗ്. ഒരു ബസ് പാർക്ക് ചെയ്യുന്നപോലുള്ള പ്രതിരോധം.

2004-2005 പ്രീമിയർ ലീ​ഗ് സീസണിൽ ചെൽസി ഒരു റെക്കോർഡിട്ടു. കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയ ഇം​ഗ്ലീഷ് ക്ലബ്. 15 തവണ മൗറീഞ്ഞോയുടെ സംഘം ​ഗോൾ വഴങ്ങാത്ത സീസൺ. 2009ൽ ചാമ്പ്യൻസ് ലീ​ഗിന്റെ സെമി. ബാഴ്സലോണ ഇന്ററിനോട് തോറ്റു. വിജയിച്ച തന്ത്രമായി ബസ് പാർക്കിംഗ്. പിന്നാലെ ഇന്റർ യൂറോപ്പിന്റെ ചാമ്പ്യന്മാരായി. അന്ന് മൗറീഞ്ഞോ പറഞ്ഞു. കളത്തിൽ താൻ ബസ് മാത്രമല്ല വേണ്ടിവന്നാൽ പ്ലെയ്നും പാർക്ക് ചെയ്യും.

സ്ഥലം മാറിയ ബസ് പാർക്കിംഗ്; തുർക്കിയുടെ തെറ്റിയ തീരുമാനം
അഭിശതകം; രണ്ടാം ട്വന്റി 20യിൽ‌ അഭിഷേക് ശർമ്മയ്ക്ക് സെഞ്ച്വറി

കരുത്തരെ പൂട്ടാൻ ചെറുടീമുകൾ പയറ്റുന്ന തന്ത്രം. ബസ് പാർക്കിം​ഗ് പല ടീമുകളും പ്രയോ​ഗിച്ചു. റഷ്യൻ ലോകകപ്പിൽ ഐസ്‍ലൻഡ് അർജന്റീനയെ പൂട്ടിയതും ഇതേ തന്ത്രത്തിൽ. ഒരിക്കൽ ബസ് പാർക്ക് ചെയ്യാൻ ഇന്ത്യയും തീരുമാനിച്ചു. 2019ൽ ഖത്തറിനെ അവരുടെ മണ്ണിൽ സമനില പൂട്ടിട്ടു. നീലപ്പടയെ പ്രതിരോധം പഠിപ്പിച്ചത് ക്രൊയേഷ്യക്കാരൻ ഇ​ഗോർ സ്റ്റിമാക്. പക്ഷേ ബസ് പാർക്ക് ചെയ്തിട്ടും പിഴവ് പറ്റിയ സാഹചര്യങ്ങളുമുണ്ട്. അതിലൊന്ന് യൂറോ 2024ൽ ക്വാർട്ടർ ഫൈനലിൽ. തുർക്കി പ്രതിരോധിച്ചപ്പോൾ ഡച്ചുകാർ ആക്രമിച്ചു. സ്റ്റെഫാൻ ഡിഫ്രെ ​ഗോൾ നില തുല്യമാക്കി. പിന്നാലെ തുർക്കി പ്രതിരോധത്തിന്റെ സെൽഫ് ​ഗോൾ. മെർട്ട് മുൽദറുടെ കാലിൽ നിന്ന് ഡച്ച് വിജയം. പരാജയപ്പെട്ടത് പ്രതിരോധ തന്ത്രമല്ല. തുർക്കി ഫുട്ബോളിന്റെ തീരുമാനമാണ്. തെറ്റുകൾ പറ്റുന്നത് കായിക മത്സരങ്ങളുടെ ഭാ​ഗമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com