ആരാധകരുടെ 'മനസിനക്കരെ'യെത്തിയ നയൻസ്; 39തിന്റെ തിളക്കത്തിൽ ലേഡി സൂപ്പ‍ർ സ്റ്റാർ

സത്യൻ അന്തിക്കാടിന്റെ 'മനസിനക്കരെ' എന്ന മലയാള ചിത്രത്തിൽ തുടങ്ങി ബോളിവുഡിൽ കോടി ക്ലബിൽ വരെ എത്തി നിൽക്കുന്ന നയൻതാരയുടെ സിനിമായാത്ര പ്രചോദനം നൽകുന്നതാണ്
ആരാധകരുടെ 'മനസിനക്കരെ'യെത്തിയ നയൻസ്; 39തിന്റെ തിളക്കത്തിൽ ലേഡി സൂപ്പ‍ർ സ്റ്റാർ

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താരസുന്ദരി, ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി, ഇൻഡസ്ട്രിയിൽ ഒപ്പം എത്തിയ നായികമാരിൽ ഭൂരിഭാ​ഗം പേരും കരിയറിൽ ഔട്ടായപ്പോഴും പിന്മാറാതെ ശക്തമായ തിരിച്ചുവരവുകൾ നടത്തി പ്രേക്ഷകരെ ഞെട്ടിച്ച നടി, അന്നും ഇന്നും ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെയും സിനിമ പ്രവർത്തകരുടെയും ആദ്യ ചോയിസ്, യുവ നടിമാരുടെ ഇൻസ്പിറേഷൻ.... അങ്ങനെ എത്ര വിശേഷിപ്പിച്ചാലും മതിയാകില്ല നയൻതാര എന്ന ലേഡി സൂപ്പ‍ർസ്റ്റാറിന്റെ സിനിമ വാളർച്ചയെ.

സത്യൻ അന്തിക്കാടിന്റെ 'മനസിനക്കരെ' എന്ന മലയാള ചിത്രത്തിൽ തുടങ്ങി ബോളിവുഡിൽ കോടി ക്ലബിൽ വരെ എത്തി നിൽക്കുന്ന നയൻതാരയുടെ സിനിമായാത്ര പ്രചോദനം നൽകുന്നതാണ്. തിരുവല്ലയിൽ ജനിച്ച ഡയാന മറിയം കുര്യൻ, മനസിനക്കരെയിലൂടെ എത്തുമ്പോൾ സിനിമ തന്നെയായിരിക്കും തന്റെ ഭാവിയെ നയിക്കുക എന്ന് ഒരിക്കലും നയൻസ് കരുതിയിരുന്നില്ല. പിന്നാലെ നാട്ടു രാജാവ്, വിസ്മയത്തുമ്പത്ത്, തസ്കരവീരൻ, രാപ്പകൽ, ബോഡി ഗാർഡ്, ഭാസ്കർ ദ റാസ്കൽ, പുതിയ നിയമം, ലൗ ആക്ഷൻ ഡ്രാമ, ​ഗോൾഡ് തുടങ്ങി മലയാളത്തിൽ ഒട്ടേറെ കഥാപാത്രങ്ങൾ...

ആരാധകരുടെ 'മനസിനക്കരെ'യെത്തിയ നയൻസ്; 39തിന്റെ തിളക്കത്തിൽ ലേഡി സൂപ്പ‍ർ സ്റ്റാർ
രണ്ടാം വാരവും ഡബിൾ പഞ്ചോടെ 'ജിഗർതണ്ഡ'; കേരളത്തിലെ സ്ക്രീൻ കൗണ്ടിലും വൻ വ‍ർധനവ്

ആദ്യ സിനിമയ്ക്ക് ശേഷം തമിഴിലേക്ക് ചുവടുമാറിയതോടെ തെന്നിന്ത്യയുടെ ഹരമായി നയൻസ് മാറുകയായിരുന്നു. ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടി നീ മോഹിനി, അയ്യാ, ഇരുമുഖൻ, തനി ഒരുവൻ, നാനും റൗ‍ഡി താൻ, കോലമാവ് കോകില, ജവാൻ... അഭിനയിച്ച തമിഴ് ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്.

2011ൽ ഹിന്ദു മതത്തിൽ ചേർന്നുകൊണ്ടാണ് നയൻതാര എന്ന പേര് നടി ഔദ്യോഗികമായി സ്വീകരിക്കുന്നത്. 'ശ്രീരാമരാജ്യം' എന്ന തെലുങ്ക് ചിത്രത്തിലെ സീതയായുള്ള അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ നന്തി പുരസ്കാരം താരം സ്വന്തമാക്കി. ​ഗ്ലാമറസ് നടിയായി തളങ്ങിയ താരത്തിനെ പുരാണ കഥയിലെ സീതയാക്കുന്നതിൽ നിരവധി എതിർപ്പുകളെത്തിയെങ്കിലും അഭിനയം കൊണ്ട് നയൻസ് വിവാ​ദങ്ങളെയും മറികടന്നു.

ഗ്ലാമറിൽ മാത്രമല്ല, പ്രണയവും വേർപിരിയലുമെല്ലാമായി ഗോസിപ്പ് കോളങ്ങളിലും താരം നിറഞ്ഞെങ്കിലും കരിയറിൽ നയൻതാര സൂപ്പർസ്റ്റാറായി. 'എന്റെ സിനിമ കാണാൻ ഇഷ്ടമല്ലാത്തവർ കാണാതിരിക്കൂ, ഞാൻ നി‍ർബന്ധിക്കില്ല, പക്ഷെ കണ്ടിട്ട് ഞാൻ മോശം സ്ത്രീയെന്ന് പറയുന്നവരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കേണ്ട ആവശ്യമില്ല' എന്ന് തുറന്നു പറഞ്ഞ് തന്റെ ബോൾഡ്നെസിനെ പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട് നയൻതാര.

ആരാധകരുടെ 'മനസിനക്കരെ'യെത്തിയ നയൻസ്; 39തിന്റെ തിളക്കത്തിൽ ലേഡി സൂപ്പ‍ർ സ്റ്റാർ
'അൽഫോൺസിന്റെ പിറന്നാൾ സമ്മാനം കിട്ടി'; സ്നേഹ സന്ദേശവുമായി കമൽഹാസൻ

പ്രണയ ​ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും വിടനൽകി 2022 ൽ സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹം ആരാധകർ ആഘോഷിച്ച മറ്റൊരു താരവിവാഹമായിരുന്നു. തുടർന്ന് താരം വാടക ഗർഭധാരണത്തിലൂടെ ഉലകിനെയും ഉയിരിനെയും സ്വന്തമാക്കിയതോടെ സമൂഹത്തിന് മറ്റൊരു മാതൃക കൂടിയായി താരം.

ഷാരൂഖിന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച 'ജവാൻ' സൂപ്പർ ഡ്യൂപ്പർ ഹിറ്റായപ്പോൾ മറ്റൊരു ദക്ഷിണേന്ത്യൻ താരത്തിനും കൈവരിക്കാൻ സാധിക്കാത്ത നേട്ടമായി, ഭാ​ഗ്യമായി. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നാണ് നയൻതാര എപ്പോഴും പറയാറുള്ളത്. വ്യത്യസ്തമായ സിനിമകളും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളുമായി ഇനിയും സൂപ്പർ ഹിറ്റുകൾ ഈ ലേഡി സൂപ്പ‍ർസ്റ്റാറിന്റെ പേരിൽ പിറക്കട്ടെ. 39തിന്റെ യുവത്വത്തിൽ തിളങ്ങുന്ന നയൻസിന് ജന്മദിനാശംസകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com