ക്രിക്കറ്റ് ലോകത്തെ പുറത്താകൽ നിയമങ്ങൾ; ഒരു ബാറ്റർ എത്ര രീതിയിൽ ഔട്ടാകാം?

ക്ലീൻ ബൗൾഡ്, എൽബിഡബ്ല്യൂ, ക്യാച്ച് ഔട്ട്, റൺ ഔട്ട്, സ്റ്റംമ്പിം​ഗ്, ഹിറ്റ് വിക്കറ്റ് ഇവയെല്ലാം ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്.
ക്രിക്കറ്റ് ലോകത്തെ പുറത്താകൽ നിയമങ്ങൾ; ഒരു ബാറ്റർ എത്ര രീതിയിൽ ഔട്ടാകാം?

എയ്ഞ്ചലോ മാത്യൂസിന്റെ ടൈംഡ് ഔട്ടാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചൂടുപിടിച്ച ചർച്ച. താരങ്ങൾ ക്രിക്കറ്റ് നിയമത്തിന്റെ പരിധിയിൽ നിൽക്കണമെന്നാണ് ഒരു അഭിപ്രായം. അറിയാതെ സംഭവിച്ച തെറ്റിന് മുന്നറിയിപ്പ് നൽകാമായിരുന്നതായി മറ്റൊരു വാദവും ഉയരുന്നുണ്ട്. യഥാർത്ഥത്തിൽ ക്രിക്കറ്റിൽ ഒരു ബാറ്റർ എത്ര രീതിയിൽ ഔട്ടാകാം. ഇത്തരത്തിൽ ക്രിക്കറ്റ് താരങ്ങൾ പോലും മറന്നുപോയ നിയമങ്ങൾ ഉണ്ടോ? ഒരു ബാറ്റർ എങ്ങനെയെല്ലാം ​ഡ​ഗ് ഔട്ടിലേക്ക് മടങ്ങാമെന്നത് ക്രിക്കറ്റ് നിയമപുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു.

പത്ത് വ്യത്യസ്ത തരത്തിൽ ഒരു ബാറ്റർക്ക് തന്റെ വിക്കറ്റ് നഷ്ടമാകാം. ക്ലീൻ ബൗൾഡ്, എൽബിഡബ്ല്യൂ, ക്യാച്ച് ഔട്ട്, റൺ ഔട്ട്, സ്റ്റംമ്പിം​ഗ്, ഹിറ്റ് വിക്കറ്റ് ഇവയെല്ലാം ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. ഡബിൾ ടച്ചാണ് ആധുനിക ക്രിക്കറ്റിൽ അധികം സംഭവിച്ചിട്ടില്ലാത്ത മറ്റൊരുതരം വിക്കറ്റ്. ഒരു ബാറ്റർ ഒരു പന്ത് രണ്ട് തവണ ടച്ച് ചെയ്താലും വിക്കറ്റ് നഷ്ടമാകും. പക്ഷേ വിക്കറ്റിലേക്ക് പോകുന്ന പന്തിനെ ബാറ്റുകൊണ്ടോ കാലുകൊണ്ടോ ബാറ്റർക്ക് തടഞ്ഞിടാം. ഫീൽഡറുടെ അനുവാദം ഇല്ലാതെ ഒരു ബാറ്റർക്ക് പന്ത് കൈകൊണ്ട് എടുക്കാൻ അനുവാദമില്ല. അങ്ങനെ പന്തെടുത്താൽ ബാറ്റർക്ക് ഡ​ഗ് ഔട്ടിലേക്ക് മടങ്ങാം.

എതിർ ടീമിന്റെ ഫീൽഡിം​ഗ് മനപൂർവ്വം തടസപ്പെടുത്തുന്ന ബാറ്ററും ഡ​ഗ് ഔട്ടിലേക്ക് മടങ്ങും. ഏതാനും മാസങ്ങൾക്ക് മുമ്പ് മങ്കാദിം​ഗും വിക്കറ്റായി അം​ഗീകരിക്കപ്പെട്ടു. എങ്കിലും റൺഔട്ടിനൊപ്പമാണ് മങ്കാദിം​ഗിനെ ചേർത്തിരിക്കുന്നത്. പന്തെറിയും മുമ്പെ ബൗളിം​ഗ് എൻഡിൽ നിൽക്കുന്ന ബാറ്റർ ക്രീസ് വിട്ടിറങ്ങുമ്പോഴാണ് മങ്കാദിം​ഗ് ചെയ്യാറുള്ളത്. നേരത്തെ ക്രിക്കറ്റിൽ ഉണ്ടായിരുന്നെങ്കിലും ബൗളിം​ഗ് ടീം മങ്കാദിം​ഗ് ഉപയോഗിച്ചിരുന്നില്ല. 2019 ഐപിഎൽ സീസണിൽ ജോസ് ബട്ലർ മങ്കാദിം​ഗിന് ഇരയായി. പിന്നാലെ ബൗളർമാർ വ്യാപകമായി മങ്കാദിം​ഗ് ഉപയോഗിച്ചു. ഇതോടെ മാർലിബൻ ക്രിക്കറ്റ് ക്ലബിന് മങ്കാദിം​ഗ് അം​ഗീകരിക്കേണ്ടിവന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com