

മുംബൈ: എന്‍സിപി ശരദ് പവാര്‍ പുനെ അദ്ധ്യക്ഷനും മുന്‍ മേയറുമായ പ്രശാന്ത് ജഗ്തപ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പുനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശരദ് പവാര്‍ നയിക്കുന്ന എന്‍സിപിയും അജിത് പവാര്‍ നയിക്കുന്ന എന്‍സിപിയും സഖ്യമായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ജഗ്തപ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
135വര്‍ഷത്തെ ചരിത്രമുള്ള കോണ്‍ഗ്രസ് ഹിമാലയത്തെ പോലെ ഒരുപാട് കൊടുങ്കാറ്റുകളെ നേരിട്ടു. ഇങ്ങനൊരു അവസരം നല്‍കിയതിന് നന്ദി. ഈ അവസരത്തെ ഗാന്ധി, നെഹ്‌റു,ഷാഹു,ഫൂലെ,അംബേദ്കര്‍ ചിന്തകളുള്ള ഒരു പുരോഗമനകാരിയായ പ്രവര്‍ത്തകനാകാന്‍ ഉപയോഗിക്കുമെന്ന് ജഗ്തപ് പറഞ്ഞു. തന്റെ പോരാട്ടം വര്‍ഗീയതക്കുമെതിരെയും ബിജെപി, ആര്‍എസ്എസക് രാഷ്ട്രീയത്തിനെതിരെയുമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹര്‍ഷ്‌വര്‍ധന്‍ സപ്കല്‍, മുതിര്‍ന്ന നേതാവ് വിജയ് വഡേട്ടിവാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ജഗ്തപ് കോണ്‍ഗ്രസില്‍ അംഗമായത്. വര്‍ഷങ്ങളായി ശരദ് പവാറിന്റെ വിശ്വസ്തനായ ജഗ്തപ് ആശയപരമായ വ്യത്യാസങ്ങളാല്‍ എന്‍സിപി വിട്ട വളരെ കുറച്ചു നേതാക്കളില്‍ ഒരാളാണ്. നിലവില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തില്‍ അജിത് പവാറിന്റെ എന്‍സിപിയുമായി ചേര്‍ന്നുപോകുന്നതല്ല തന്റെ രാഷ്ട്രീയമെന്ന് നേരത്തെ ജഗ്തപ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് സാമൂഹിക ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി 'മനുവാദി' മനോഭാവമാണ് സൂക്ഷിക്കുന്നത്. പാര്‍ട്ടിക്ക് അധികാരമില്ലെങ്കിലും താന്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുമെന്നും ജഗ്തപ് പറഞ്ഞു.
Content Highlights: Prashant Jagtap joins Congress