Top

'ഇമോജി കാരണം മതം മാറേണ്ടി വന്ന സിംഹം'; അലി അക്ബറിനെ ട്രോളി സോഷ്യൽ മീഡിയ

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് മരിച്ചപ്പോൾ നിരവധി ആളുകൾ സമൂഹ മധ്യമത്തിലൂടെ ആഹ്‌ളാദപ്രകടനം നടത്തിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം മതം ഉപക്ഷിക്കുന്നതായി അറിയിച്ചിരുന്നു

11 Dec 2021 12:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇമോജി കാരണം മതം മാറേണ്ടി വന്ന സിംഹം; അലി അക്ബറിനെ ട്രോളി സോഷ്യൽ മീഡിയ
X

ഇസ്ലാം മതം ഉപേക്ഷിച്ച അലി അക്ബറിന് സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം. മലയാളത്തിലെ ഏറ്റവും പ്രമുഖനായ ട്രോളൻ കഥാപാത്രം ദശമൂലം ദാമുവിൽ തുടങ്ങി നിരവധി മീമുകൾ ഉപയോ​ഗിച്ചാണ് രാമൻ സിം​ഹനെ (അലി അക്ബർ) സോഷ്യൽ മീഡിയ ട്രോളുന്നത്. 'എന്റെ പേര് നാളെ മുതൽ രാമ സിംഹൻ എന്നാക്കുകയാണ്. സംസ്കാരത്തോട് ചേർന്ന് നിന്നപ്പോൾ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹൻ. നാളെ മുതൽ അലി അക്ബറിനെ നിങ്ങൾക്ക് രാമസിംഹൻ എന്ന് വിളിക്കാം. നല്ല പേരാണത്', രാമൻ സിം​ഹനെന്ന് പേര് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് മരിച്ചപ്പോൾ നിരവധി ആളുകൾ സമൂഹ മധ്യമത്തിലൂടെ ആഹ്‌ളാദപ്രകടനം നടത്തിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം മതം ഉപക്ഷിക്കുന്നതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പേര് മാറ്റിയത്. ബിപിൻ റാവത്തിന്റെ മരണവാർത്ത പുറത്ത് വന്ന ദിവസം അലി അക്ബർ നടത്തിയ ലൈവ് വീഡിയോയിലെ വർഗീയ പരാമർശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സംവിധായകന്റെ അക്കൗണ്ടിന് ഒരു മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് മറ്റൊരു അക്കൗണ്ട് വഴി ലൈവിൽ വന്നാണ് മതം ഉപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

അതേസമയം, ക്രൗഡ് ഫണ്ടിംഗിലൂടെ മമധർമ്മ പ്രൊഡക്ഷന് കീഴിൽ നിർമ്മിക്കുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ചിത്രവുമായി മുന്നോട്ട് പോവുമെന്നും അലി അക്ബർ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘപരിവാറുകാരിൽ നിന്നു മാത്രമല്ല കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മുസ്ലിങ്ങളുമുൾപ്പെടെ സിനിമയ്ക്കായി തനിക്ക് പണം സംഭാവന ചെയ്തിട്ടുണ്ടെന്നും സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണെന്നും അലി അക്ബർ പറഞ്ഞിരുന്നു.






























Next Story