Top

തൊഴിലാളിള്‍ക്ക് ഔദ്യോഗിക അവധിദിന ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സൗദി മാനവവിഭവശേഷി മന്ത്രലായം

ഫെബ്രുവരി 22നാണ് സൗദി സ്ഥാപക ദിനമായി ആഘോഷിക്കുന്നത്

21 Feb 2022 9:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൊഴിലാളിള്‍ക്ക് ഔദ്യോഗിക അവധിദിന ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സൗദി മാനവവിഭവശേഷി മന്ത്രലായം
X

സൗദിയില്‍ ആദ്യമായി ആചരിക്കുന്ന സ്ഥാപകദിനത്തില്‍ സൗകാര്യ മേഖലയിലുള്‍പ്പെടെ എല്ലാ രംഗത്തും സ്ഥാപക ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 22ന് ഔദ്യോഗിക പൊതു അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം നല്‍കണമെന്നും സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

അവധി ദിവസം ജോലി ചെയ്യുന്ന സമയം ഓവര്‍ടൈം ആയി കണക്കാക്കണം എന്നതാണ് നിയമം. മാത്രമല്ല ശമ്പളത്തിന് പുറമെ തൊഴിലാളിയുടെ മണിക്കൂര്‍ ശമ്പളത്തിന് പുറമെ അടിസ്ഥാന വേതനത്തിന്റെ 50 ശതമാനം അധികം നല്‍കുകയും വേണം. ഇത് സ്ഥാപക ദിനത്തിനും ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ദേശീയ ദിനമോ സ്ഥാപക ദിനമോ ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ ദിനങ്ങളോ ഒന്നിച്ച് വന്നാല്‍ ഒന്നിന്റെ ആനുകൂല്യമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക.

1727ല്‍ സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ ഓര്‍മ്മക്ക് എല്ലാ വര്‍ഷവും സ്ഥാപകദിനമായി ആചരിക്കാന്‍ ഇക്കഴിഞ്ഞ ജനുവരി 27നാണ് സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയത്.

STORY HIGHLIGHTS: The Saudi Ministry of Human Resources has demanded that workers be given official holiday benefits

Next Story