Top

മദീനയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവന കേന്ദ്രം തുറന്നു

ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് ഓഫീസ് പ്രവര്‍ത്തിക്കുക.

20 Feb 2022 5:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദീനയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്  സേവന കേന്ദ്രം തുറന്നു
X

ഇന്ത്യന്‍ പൗരന്മാരുടെ പാസ്‌പോര്‍ട്ട് സേവനം, രേഖകളുടെ അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി വി എഫ് എസ് ഗ്ലോബലുമായി സഹകരിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവന കേന്ദ്രം മദീനയില്‍ പ്രവര്‍ത്തന സജ്ജമാക്കിയതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. മദീനയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ കോണ്‍സുലേറ്റ് സേവന കേന്ദ്രം ആരംഭിക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്കിടെ പ്രഖ്യപിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് മദീനയിലെ കിങ്ങ് ഖാലിദ് സ്ട്രീറ്റിലുള്ള അല്‍ മബൂത്ത് ഏരിയയിലാണ് സ്ഥിരമായ ഒരു കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ഇനി മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ഈ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

പൊതു അവധി ദിവസങ്ങള്‍ ഒഴികെ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ പൗരന്മാര്‍ക്കായി തുറന്ന കേന്ദ്രം എല്ലാവരും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS: Indian Consulate opens service center in Madinah

Next Story