Top

ലിഫ്റ്റിന്റെ താഴ്ച്ചയിലേക്ക് വീണ് അപകടം; സൗദിയില്‍ മലയാളി യുവാവ് മരിച്ചു

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2 Dec 2021 2:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലിഫ്റ്റിന്റെ താഴ്ച്ചയിലേക്ക് വീണ് അപകടം; സൗദിയില്‍ മലയാളി യുവാവ് മരിച്ചു
X

സൗദി അറേബ്യയില്‍ ലിഫ്റ്റിന്റെ താഴ്ച്ചയിലേക്ക് വീണ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ സ്വദേശി കടലാടിമറ്റത്ത് സനൂപ് കെ സുരേന്ദ്രന്‍ (27) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ലിഫ്റ്റിന്റെ വാതില്‍ തുറന്ന് കയറിയപ്പോള്‍ താഴേയ്ക്ക് വീണായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടു വര്‍ഷമായി സൗദിയിലുള്ള സനൂപ്, അല്‍ഫുര്‍സാന്‍ ലോജിസ്റ്റിക്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. നിലവില്‍ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും.

Next Story