275 വിദ്യാർത്ഥികൾ ഹാഫിളുകളായി; മസ്ജിദുന്നബവിയിൽ സനദ് ദാനം നിർവ്വഹിച്ചു
14 April 2022 10:56 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: ഹാഫിളുകളായ 275 വിദ്യാർത്ഥികൾക്കുളള സനദ് ദാനം മസ്ജിദുന്നബവിയിൽ വെച്ച് നൽകി. മദീനയിലെ പ്രത്യേക ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിലുളള 49-50 ബാച്ചിലെ വിദ്യാര്‍ഥികളാണ് ഖുർആൻ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. വിദ്യാർത്ഥികൾക്കുളള സനദ് ദാനം മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ നിർവ്വഹിച്ചു.
വിശുദ്ധ ഖുര്‍ആന്‍ പാരായണം, സംരക്ഷണം, വ്യാഖ്യാനം തുടങ്ങിയ സംരംഭങ്ങളെയും ഇതിനായുളള സല്മാന് രാജാവിന്റെ പിന്തുണയേയും ഫൈസല്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന് പ്രശംസിച്ചു.
STORY HIGHLIGHTS: 275 students become hafiz in Madinah
- TAGS:
- Masjidunnabavi
- Madinah
Next Story