Top

എൽ.എൻ.ജി കയറ്റുമതിയിൽ അമേരിക്കയെ മറികടന്ന് ഖത്തർ; അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നില

കുവൈറ്റ് ആസ്ഥാനമായുള്ള കാംകോ ഇൻവെസ്റ്റ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.

10 Aug 2022 8:04 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

എൽ.എൻ.ജി കയറ്റുമതിയിൽ അമേരിക്കയെ മറികടന്ന് ഖത്തർ; അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നില
X

ദോഹ: എൽ എൻ ജി കയറ്റുമതിയിൽ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി ഖത്തർ . ഈ വർഷം ഏപ്രിൽ മാസത്തിലെ കയറ്റുമതി കണക്കുകൾ പ്രകാരം അമേരിക്കയെ മറികടന്നാണ് ഖത്തർ അന്താരാഷ്ട്ര വിപണിയിൽ മുന്നിലെത്തിയത്. 2021 ഏപ്രിലിൽ 5.8 ബില്യൺ ഡോളറായിരുന്ന എൽ.എൻ.ജി കയറ്റുമതി ഈ വർഷം ഏപ്രിലിൽ 11.9 ബില്യൺ ഡോളറായിരിക്കുകയാണ്. കുവൈറ്റ് ആസ്ഥാനമായുള്ള കാംകോ ഇൻവെസ്റ്റ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.

ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച് ഈ കാലയളവിൽ മൊത്തം പ്രകൃതി വാതക ആവശ്യകതയുടെ 50% വരെ ഖത്തറിൽനിന്നാണ് ലഭ്യമായത്. 2021നും 2025നുമിടയിൽ ആഗോള തലത്തിൽ ആവശ്യമായ പ്രകൃതി വാതകത്തിന്റെ 60% ഇവിടെ നിന്നായിരിക്കുമെന്നാണ് നിഗമനം.

ഖത്തറിൽനിന്ന് കൂടുതൽ എൽ എൻ ജി ഇറക്കുമതിക്കായി ശ്രമിക്കുന്നത് യൂറോപ്യൻ യൂണിയനാണ്. 2021ൽ യൂറോപ്യൻ യൂണിയൻ 24% ഖത്തറിൽ നിന്ന് ഇറക്കുമതി ചെയ്തു. എന്നാൽ റഷ്യയിൽനിന്ന് 20% മാത്രമാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ അമേരിക്കയിൽനിന്ന് 26% എൽ.എൻ.ജിയാണ് ഇക്കാലയളവിൽ ഇറക്കുമതി ചെയ്തിരിക്കുന്നത്.

77.1 മില്യൺ ടൺ വാതകമാണ് പ്രതിവർഷം ഖത്തർ ഉൽപാദിപ്പിക്കുന്നത്. ഇത് 110 മില്യൺ ടൺ ആയി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

STORY HIGHLIGHTS: Qatar Overtakes US In LNG Exports

Next Story