ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്കും തിങ്കളാഴ്ച മുതല്‍ യുഎയിലേക്ക് പ്രവേശിക്കാം; അനുമതി രണ്ട് ഡോസ് വാക്സിനെടുത്തവർക്ക്
യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും ഇത്തരത്തില്‍ പ്രവേശനം അനുവദിക്കും.
29 Aug 2021 7:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബി: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും യുഎയിലേക്ക് പ്രവേശിക്കാന്‍ അനുമതി. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)യും ദേശീയ ദുരന്ത നിവാരണ സമിതിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച സന്ദര്‍ശക വിസയുള്ളവര്‍ക്കാണ് യാത്രാനുമതി. ഇതുപ്രകാരം ഓഗസ്റ്റ് 30 തിങ്കളാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. യുഎഇ നേരത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും ഇതോടെ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം.
രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെച്ചായിരിക്കണം യാത്ര. അല്‍ ഹുസ്ന് ആപ്പ് വഴിയും ഐസിഎ വെബ്സൈറ്റ് വഴിയും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാം.
ലോകാരോഗ്യ സംഘടന അംഗീകാരമുള്ള കോവിഡ്ഷീല്‍ഡ് (ഓക്സ്ഫോര്‍ഡ്/ആസ്ട്രസെനേക ഫോര്മുലേഷന്) ആണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്.
Next Story