'ജഡേജ നടത്തിയത് അവിശ്വസനീയമായ പോരാട്ടമായിരുന്നു'; പ്രശംസിച്ച് ​ഗംഭീർ

മൂന്നാം ടെസ്റ്റിന് പിന്നാലെ നടന്ന ഡ്രെസ്സിങ് റൂം ക്യാംപിലായിരുന്നു ​ഗംഭീർ ജഡ‍േജയെ പ്രശംസിച്ചത്

dot image

ഇം​ഗ്ലണ്ടിനെതിരെ ലോഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രവീന്ദ്ര ജഡേജ നടത്തിയ പോരാട്ടത്തെ പ്രശംസിച്ച് ടീമിന്റെ മുഖ്യപരിശീലകൻ ​ഗൗതം ​ഗംഭീർ‌. മൂന്നാം ടെസ്റ്റിന് പിന്നാലെ നടന്ന ഡ്രെസ്സിങ് റൂം ക്യാംപിലായിരുന്നു ​ഗംഭീർ ജഡ‍േജയെ പ്രശംസിച്ചത്. ജഡേജ നടത്തിയത് അവിശ്വസനീയ പോരാട്ടമായിരുന്നു. തീർച്ചയായും ജഡേജയുടെ ബാറ്റിങ് അത്യുജ്ജലമായിരുന്നു. ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ ​ഗംഭീർ പ്രതികരിച്ചു.

ലോഡ്സ് ടെസ്റ്റിന്റെ അ‍ഞ്ചാം ദിവസമാണ് രവീന്ദ്ര ജഡേജയുടെ പോരാട്ടവീര്യം ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചത്. മത്സരത്തിൽ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ടീമിന്റെ വിജയലക്ഷ്യം 193 റൺസായിരുന്നു. ഒരുഘട്ടത്തിൽ ഇന്ത്യ എട്ടിന് 112 എന്ന നിലയിൽ തകർന്നു. എങ്കിലും ജസ്പ്രീത് ബുംമ്രയെയും മുഹമ്മദ് സിറാജിനെയും കൂട്ടുപിടിച്ച് അവസാന വിക്കറ്റുകളിൽ ജഡേജ കടുത്ത പോരാട്ടമാണ് നയിച്ചത്. 181 പന്തിൽ പുറത്താകാതെ 61 റൺസെടുത്ത ജഡ‍േജയുടെ മികവിൽ ഇന്ത്യൻ സ്കോർ 170ലെത്തി. എങ്കിലും ലക്ഷ്യത്തിന് 22 റൺസ് അകലെ ഇന്ത്യ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

ഇം​ഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്. രണ്ട് മത്സരങ്ങൾ ഇം​ഗ്ലണ്ടും ഒന്നിൽ ഇന്ത്യയും വിജയിച്ചു. കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്ര വിജയം നേടാൻ സാധിച്ചത് മാത്രമാണ് ഇന്ത്യയുടെ ആശ്വാസം. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. ഈ മാസം 23നാണ് ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരത്തിന് തുടക്കമാകുക.

Content Highlights: Gautam Gambhir's dressing room remark for Ravindra Jadeja

dot image
To advertise here,contact us
dot image