ദിവസങ്ങൾ പെട്ടെന്ന് തീരുന്നതായി തോന്നുന്നുണ്ടോ; ഭൂമിയുടെ ഭ്രമണത്തിന് വേഗത കൂടിയതാണ് കാരണമെന്ന് പഠനം

ഇന്നു വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും കുറവ് ദൈർഘ്യം കുറഞ്ഞ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്

dot image

24 മണിക്കൂറുണ്ടായിട്ടും തികയുന്നില്ല എന്ന് ഈ ഇടെയായി തോന്നുന്നുണ്ടോ? എങ്കിൽ ഈ അടുത്ത കാലത്തായി ദിവസത്തിന് 24 മണിക്കൂർ ദൈർഘ്യമില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ദിവസത്തിന് ദൈർഘ്യം കുറവാണ് എന്ന തോന്നലുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ വിശദീകരണം. ചരിത്രത്തിൽ ഇന്ന് വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും കൂടിയ വേഗത്തിലാണ് ഭൂമി കറങ്ങുന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇന്നു വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്.

ഈ വർഷത്തിൽ ഇതിനോടകം തന്നെ നമ്മൾ ഭൂമിയിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ വേഗത്തിൽ കറങ്ങിയ ദിവസത്തിലൂടെ കടന്ന് പോയി എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് ജൂലൈ ഒൻപത് ആയിരുന്നു. ഇതുപോലെ ജൂലൈ 22, ഓഗസ്റ്റ് 5 എന്നീ ദിവസങ്ങൾക്കും ദൈർഘ്യം കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് കാലങ്ങൾക്ക് മുന്നേയുള്ള പഠനത്തിൽ തന്നെ ഭൂമി മുന്നത്തെക്കാൾ വേഗത്തിലാണ് കറങ്ങുന്നത് എന്ന് കണ്ടെത്തപ്പെട്ടിരുന്നു. വാഷിങ്ടൺ ആസ്ഥാനമായുള്ള ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ ആൻഡ് റെഫറൻസ് സിസ്റ്റംസ് അടക്കമുള്ളവ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വേഗത്തിലുള്ള ഈ കറക്കം ഇങ്ങനെ തുടർന്നാൽ 2029 ആകുമ്പോഴേക്കും ക്ലേക്കുകളിൽ നിന്ന് ഒരു ലീപ് സെക്കൻഡ് ഒഴിവാക്കേണ്ടി വന്നേക്കാമെന്ന് വിദഗ്ധർ പറയുന്നു.

2022 മുതലാണ് ആക്‌സിലേറ്റർ ഒന്ന് അമർത്തി ചവിട്ടാം എന്ന് ഭൂമി കരുതി തുടങ്ങിയത്. ഇൻഡിജിനസ് ഒബ്‌സർവേഷൻസ് ഓഫ് ആർട്ടിക് എൻവയോൺമെന്റൽ ചേഞ്ചിന്റെ റിപ്പോർട്ട് പ്രകാരം ഭൂമി ഇപ്പോൾ വളരെ വേഗത്തിൽ കറങ്ങുകയാണ്. ഓഗസ്റ്റ് അഞ്ച് ആയിരിക്കും ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണ ദിവസത്തെക്കാൾ 1.51 മില്ലിസെക്കൻഡ് കുറവായിരിക്കും ഈ ദിവസത്തിന്റെ ദൈർഘ്യം എന്നാണ് കരുതുന്നത്.

പെട്ടെന്ന് വാർത്തകൾ കേൾക്കുമ്പോൾ ഇതെല്ലാം വിചിത്രമായി തോന്നാമെങ്കിലും ഭൂമിയുടെ ഭ്രമണ വേ​ഗതയിൽ ഇത്തരത്തിൽ ദീർ‌ഘകാലങ്ങളായി മാറ്റം സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് ദിനോസറുകൾ 23 മണിക്കൂർ ദൈർഘ്യമുള്ള ദിവസമുള്ള സമയത്താണ് ജീവിച്ചിരുന്നത്. വെങ്കലയുഗത്തിൽ ശരാശരി ദിവസം ഇന്നത്തെക്കാൾ ഏകദേശം അര സെക്കൻഡ് കുറവായിരുന്നു. ഇനി 200 ദശലക്ഷം വർഷം കഴിയുമ്പോൾ ഭൂമിയിലെ ഒരു ദിവസം ഏകദേശം 25 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. സാധാരണയായി ഒരു ദിവസത്തിന് 24 മണിക്കൂർ അഥവാ 86,400 സെക്കൻഡ് ദൈർഘ്യമുണ്ട്. എന്നാൽ അത് പൂർണ്ണമായും കൃത്യമല്ല. ഭൂകമ്പങ്ങൾ, അഗ്‌നിപർവ്വത പ്രവർത്തനങ്ങൾ, വേലിയേറ്റങ്ങൾ, ഭൂഗർഭ മാറ്റങ്ങൾ എന്നിവ പോലുള്ള പല കാര്യങ്ങൾക്കും ഭൂമിയെ അൽപം വേഗത്തിലോ സാവധാനത്തിലോ കറക്കാൻ കഴിയും.

Content Highlight; Earth Is Spinning Faster, Here’s Why Your Days Are Getting Shorter

dot image
To advertise here,contact us
dot image