
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി കടൽത്തീരങ്ങൾ അണിഞ്ഞൊരുക്കാൻ ഖത്തർ. രാജ്യത്തെ പ്രധാനപ്പെട്ട 18 ബീച്ചുകൾ മോടി പിടിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി.
പൊതുബീച്ചുകൾ അലങ്കരിക്കുന്നതിനും സന്ദർശകരെ ആകർഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിക്കാണ് തുടക്കം കുറിക്കുക. പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലുമായി സഹകരിച്ചാണ് പദ്ധതി.
സിമൈസ്മ, അൽ വക്റ, സീലൈൻ, തുടങ്ങി എട്ട് പ്രധാന ബീച്ചുകളിലാണ് ആദ്യ ഘട്ടം നടക്കുക. അൽ വക്റയിൽ ഇതിനകം തന്നെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്തവ ഉൾപ്പെടെ 200 വൈവിധ്യമാർന്ന മരക്കുടകൾ, 300 പുതിയ ഇരിപ്പിടങ്ങൾ, കുട്ടികൾക്കായി കളിസ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ പുതുതായി നടപ്പിലാക്കിയത്. ഇതോടപ്പം സന്ദർശകരുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.
Content Highlights: qatars beaches are preparing to welcome visitors