Top

ഉമ്മന്‍ചാണ്ടിക്കൊപ്പമെന്ന് ടി സിദ്ധിഖ്; പ്രചാരണങ്ങള്‍ക്ക് മറുപടി

ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ്

31 Aug 2021 5:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മന്‍ചാണ്ടിക്കൊപ്പമെന്ന് ടി സിദ്ധിഖ്; പ്രചാരണങ്ങള്‍ക്ക് മറുപടി
X

എ ഗ്രൂപ്പില്‍ നിന്നും അകലുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ്. ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ആയാണ് ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള തന്റെ ചിത്രം ടി സിദ്ധിഖ് പങ്കുവെച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ സമയം മുതല്‍ ടി സിദ്ധിഖ് എ ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ചാണ്ടിയില്‍ നിന്നും അകലുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തപ്പോഴും ഉമ്മന്‍ചാണ്ടിയുടെ തിരുമാനത്തില്‍ നിന്നും വ്യത്യസ്ത തീരുമാനത്തിനൊപ്പമായിരുന്നു സിദ്ധിഖ്. കഴിഞ്ഞ ദിവസം കോഴിക്കോട് ഡിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചപ്പോഴും ടി സിദ്ധിഖിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇതിനിടെയാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം സിദ്ധിഖ് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കുന്നത്.
ഗ്രൂപ്പുകാരനായി ഇരുന്നിട്ട് ഗ്രൂപ്പ് ഇല്ലെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്ന് കഴിഞ്ഞ ദിവസം ടി സിദ്ധിഖിനെ കെസി അബു വിമര്‍ശിച്ചിരുന്നു. കോഴിക്കോട് ഡിസിസി അധ്യക്ഷനായ പ്രവീണ്‍കുമാറിനെ പിന്തുണച്ചുവെന്നായിരുന്നു വിമര്‍ശനം. ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചയാളെ മറികടന്നാണ് ടി സിദ്ദിഖ് പ്രവീണ്‍കുമാറിനെ പിന്തുണച്ചത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ കിടാവിന്റെ പേരായിരുന്നു ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത്. ഇത് മറികടന്നാണ് പ്രവീണ്‍കുമാര്‍ ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് നിയമിതനായത്. താനൊരു ഗ്രൂപ്പുകാരനല്ലയെന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനുള്ള കപടനീക്കമാണെന്നായിരുന്നു സിദ്ധിഖിനെതിരായ അബുവിന്റെ വിമര്‍ശനം.
Next Story

Popular Stories