Top

ബിജെപിയില്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയവര്‍ക്കെതിരെ നടപടി തുടങ്ങി; എറണാകുളത്ത് നിന്ന് മറ്റ് ജില്ലകളിലേക്കും

തെരഞ്ഞെടുപ്പ് ഫണ്ടില്‍ സുതാര്യതയില്ല, വോട്ട് കച്ചവടം നടന്നു, പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍ പതിച്ചു എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി

8 Aug 2021 3:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിയില്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയവര്‍ക്കെതിരെ നടപടി തുടങ്ങി; എറണാകുളത്ത് നിന്ന് മറ്റ് ജില്ലകളിലേക്കും
X

കൊടകടകര കുഴല്‍പ്പണം, തെരഞ്ഞെടുപ്പ് തോല്‍വി തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച പ്രവര്‍ത്തകര്‍ക്കെതിതിരെ ബിജെപിയില്‍ നടപടി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയില്‍ ആരംഭിച്ച നടപടികള്‍ മറ്റു ജില്ലകളിലേക്കും വ്യാപിച്ചേക്കും.

യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗം ആര്‍ അരവിന്ദന്‍, ജില്ലാ വൈസ് പ്രസിഡന്റ് എംഎന്‍ ഗംഗാധരന്‍ കോതമംഗലം മണ്ഡലം മുന്‍ പ്രസിഡന്റ് പികെ ബാബു ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്കെതിരെയാണ് അച്ചടക്ക നടപടി ഉണ്ടായത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ സുതാര്യതയില്ല, വോട്ട് കച്ചവടം നടന്നു, പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍ പതിച്ചു എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. നടപടിക്കെതിരെ കോതമംഗലത്ത് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

നിയമസഭാ സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം ബിജെപിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെയുണ്ടായ അമര്‍ഷം ഇതുവരെ കെട്ടടിങ്ങിയിട്ടില്ല. എന്നാല്‍ ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിഷേധ സ്വരങ്ങള്‍ക്കെതിരെയുള്ള താക്കീത് നല്‍കുകയാണ് നടപടികളിലൂടെ ബിജെപി സംസ്ഥാന നേതൃത്വം.

Next Story

Popular Stories