ചോ​ദിക്കാതെ ടച്ചിങ്സ് എടുത്തു; പത്തനംതിട്ട ബാറിന് മുന്നിൽ സംഘർഷം

മദ്യപിച്ച് ബാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായത്
ചോ​ദിക്കാതെ ടച്ചിങ്സ് എടുത്തു; പത്തനംതിട്ട  ബാറിന് മുന്നിൽ സംഘർഷം
Updated on

പത്തനംതിട്ട: നഗരത്തിലെ ബാറിന് മുന്നിൽ സംഘർഷം. മദ്യപിച്ച് ബാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടയിൽ ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു. ഒരാളുടെ തലയ്ക്ക് പരിക്കേറ്റു.

ബാറിൽ ടച്ചിങ്സ് എടുത്തതിനേച്ചൊല്ലിയാണ് തർക്കം നടന്നത്. പൊലീസെത്തി യുവാക്കളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനമേറ്റവർ ആശുപത്രിയിലും ബഹളമുണ്ടാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com