മില്‍മ വാഹനത്തിന്റെ എന്‍ജിനുള്ളില്‍ ഇരുമ്പ് പൊടി വിതറി കേട് വരുത്തിയതായി പരാതി

തട്ട തോലിഴം മില്‍മ പ്ലാന്റ് കോമ്പൗണ്ടിലാണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നത്

dot image

പത്തനംതിട്ട: പത്തനംതിട്ടയില്‍ മില്‍മയുടെ വാഹനത്തിന്റെ എന്‍ജിനുള്ളില്‍ ഇരുമ്പ് പൊടി വാരിയിട്ട് കേട് വരുത്തിയതായി പരാതി. ഇലവുംതിട്ട സ്വദേശി രമണന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് കേടുപാട് സംഭവിച്ചത്. വാഹന ഉടമ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും മില്‍മ പ്ലാന്റ് മാനേജര്‍ക്കും പരാതി നല്‍കി.

തട്ട തോലിഴം മില്‍മ പ്ലാന്റ് കോമ്പൗണ്ടിലാണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. മില്‍മ കവര്‍ പാല്‍ ഏജന്‍സികള്‍ക്ക് എത്തിക്കാന്‍ പോകുമ്പോള്‍ വാഹനം നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ എന്‍ജിന് ഉള്ളില്‍ ഇെരുമ്പ് പൊടികള്‍ നിക്ഷേപിച്ചതായി കണ്ടെത്തിയത്.

Content Highlights: Complaint alleging iron powder was sprinkled inside the vehicle engine

dot image
To advertise here,contact us
dot image