അടൂരിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

അടൂരിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ശക്തമായ മഴയും തോട് നിറഞ്ഞ് ഒഴുകിയതും മൂലം ഓട്ടോയുടെ അടിയിൽ പെട്ട് പോയതാണ് രക്ഷപ്പെടാൻ കഴിയാതിരുന്നതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

പത്തനംതിട്ട: അടൂരിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തട്ടയിൽ ഉണ്ണിക്കൃഷ്ണ കുറുപ്പ് ആണ് മരിച്ചത്. അടൂർ വിനോബാജി നഗറിലെ തോട്ടിലേക്കാണ് ഓട്ടോ മറിഞ്ഞത്.

വിവരം അറിഞ്ഞ് ഫയർ ഫോഴ്സ് സംഘം എത്തിയാണ് ഓട്ടോയിൽ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണനെ പുറത്ത് എടുത്തത്. സിപിആർ നൽകിയെങ്കിലും ഉണ്ണിക്കൃഷ്ണനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ശക്തമായ മഴയും തോട് നിറഞ്ഞ് ഒഴുകിയതും മൂലം ഓട്ടോയുടെ അടിയിൽ പെട്ട് പോയതാണ് രക്ഷപ്പെടാൻ കഴിയാതിരുന്നതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

logo
Reporter Live
www.reporterlive.com