മദ്യപിച്ച് തമ്മിൽ തല്ല്, സുഹൃത്തിനെ മൂർച്ചയുള്ള വസ്തുകൊണ്ട് പരിക്കേൽപ്പിച്ച് യുവാവ്

മദ്യ നിരോധന മേഖലയായ അട്ടപ്പാടിയിൽ എവിടെ നിന്നാണ് യുവാക്കൾക്ക് മദ്യം ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
മദ്യപിച്ച് തമ്മിൽ തല്ല്, സുഹൃത്തിനെ മൂർച്ചയുള്ള വസ്തുകൊണ്ട് പരിക്കേൽപ്പിച്ച് യുവാവ്

പാലക്കാട്: അട്ടപ്പാടി കുളപ്പടിയിൽ മദ്യപനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് പരിക്കേറ്റു. കുളപ്പടി സ്വദേശി പണലിക്കാണ് തലയിൽ അടിയേറ്റത്. സംഭവത്തിൻ പണലിയുടെ സുഹൃത്തായ ഈശ്വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ അട്ടപ്പാടി കുളപ്പടി സ്വദേശിയായ പണലിയും സുഹൃത്ത് ഈശ്വരനും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ ഈശ്വരന് മൂർച്ചയുള്ള വസ്തു കൊണ്ട് പണലിയെ ആക്രമിച്ചു.

മദ്യപിച്ച് തമ്മിൽ തല്ല്, സുഹൃത്തിനെ മൂർച്ചയുള്ള വസ്തുകൊണ്ട് പരിക്കേൽപ്പിച്ച് യുവാവ്
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ദിനം; സംസ്ഥാനത്ത് നാളെ ബലിപെരുന്നാൾ

തലയ്ക്ക് സാരമായി പരിക്കേറ്റ പണലിയെ നാട്ടുകാർ ചേർന്നാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പണലിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഈശ്വരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യ നിരോധന മേഖലയായ അട്ടപ്പാടിയിൽ എവിടെ നിന്നാണ് യുവാക്കൾക്ക് മദ്യം ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com