കോഴിക്കോട് ഇഫ്താർ; സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര; സഞ്ജുവിന്റെ ലോകകപ്പ് ആഘോഷവും വെറൈറ്റി

ടി20 ലോകകപ്പ് വിജയാഘോഷങ്ങള്‍ക്ക് എല്ലാ താരങ്ങളും വിദേശത്തേക്ക് ലക്ഷ്വറി ട്രിപ്പുകൾ നടത്തിയപ്പോൾ വ്യത്യസ്തനായി മലയാളി താരം സഞ്ജു സാംസൺ.

കോഴിക്കോട്  ഇഫ്താർ; സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര; സഞ്ജുവിന്റെ ലോകകപ്പ് ആഘോഷവും വെറൈറ്റി
dot image

ടി20 ലോകകപ്പ് വിജയാഘോഷങ്ങള്‍ക്ക് എല്ലാ താരങ്ങളും വിദേശത്തേക്ക് ലക്ഷ്വറി ട്രിപ്പുകൾ നടത്തിയപ്പോൾ വ്യത്യസ്തനായി മലയാളി താരം സഞ്ജു സാംസൺ.

20 ലോകകപ്പിൽ ഇന്ത്യയെ വിജയപീഠത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത താരം, സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടെ ഹോട്ടലിലെത്തി ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

തിരുവനന്തപുരത്തെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടതിന് പിന്നാലെ, സുഹൃത്തുക്കളെയും സഹകളിക്കാരെയും കാണാനായി സഞ്ജു സ്വയം കാർ ഓടിച്ചാണ് കോഴിക്കോട്ടെത്തിയത്. കോഴിക്കോടൻ വിഭവങ്ങൾ രുചിച്ചും ആരാധകർക്കൊപ്പം സമയം ചെലവഴിച്ചും സഞ്ജു തന്റെ ലാളിത്യം ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.


ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട്ട് സുഹൃത്തുക്കള്‍ക്കൊപ്പം സമയം പങ്കിട്ട് സഞ്ജു സാംസണ്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെയും ക്രിക്കറ്റ് കളിക്കുന്നതിന്റെയും വിഡിയോ വൈറലാണ്.

വലിയൊരു വിജയത്തിനു ശേഷം അടുപ്പമുള്ളവരെ കാണാനായി ഓടിയെത്തിയ സഞ്ജുവിന്റെ എളിമയെയും ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്. കോഴിക്കോട്ടേക്കു യാത്ര ചെയ്ത വിവരം കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ സഞ്ജു തന്നെ വെളിപ്പെടുത്തിയിരുന്നു. സ്വയം ഡ്രൈവ് ചെയ്തായിരുന്നു സഞ്ജുവിന്റെ കോഴിക്കോട് യാത്ര.

സുഹൃത്തും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ രോഹന്‍ കുന്നുമ്മലിന്റെ വീട്ടിലും സഞ്ജു സന്ദര്‍ശനം നടത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു ഈ അപ്രതീക്ഷിത സന്ദര്‍ശനം. കേരള ടീമിലെ അക്ഷയ് ചന്ദ്രന്‍, ഫാബിദ് ഫറൂഖ്, സല്‍മാന്‍ നിസാര്‍ തുടങ്ങിയവരും സഞ്ജുവിനൊപ്പം രോഹന്റെ വീട്ടിലെത്തി.

Content Highlights: sanju samson kozhikode visit iftar with friends world cup celebration

dot image
To advertise here,contact us
dot image