വടക്കഞ്ചേരിയില്‍ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
വടക്കഞ്ചേരിയില്‍ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം

പാലക്കാട്: വടക്കഞ്ചേരിയില്‍ വീണ്ടും മോഷണം. വടക്കഞ്ചേരി മുഹ്യുദ്ദീന്‍ ഹനഫി പള്ളിയില്‍ ഭണ്ഡാരം കുത്തിതുറന്നാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

എല്ലാ ആഴ്ചയിലും തുറക്കുന്ന ഭണ്ഡാരമായതിനാല്‍ വലിയ സംഖ്യ നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പ്രദേശത്ത് സമീപകാലത്ത് മോഷണ സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. അതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പൊലീസ് തീരുമാനം.

വടക്കഞ്ചേരിയില്‍ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം
മുഴുവന്‍ ഫ്രീസറുകളും നന്നാക്കി; ഇനി തിരുവനന്തപുരത്ത് മൃതദേഹങ്ങളുമായി അലയേണ്ട

വടക്കഞ്ചേരി മേഖലയില്‍ ദേശീയപാതയോരം കേന്ദ്രീകരിച്ചുള്ള മോഷണം നേരത്തെ പൊലീസിന് തലവേദനയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ മേഖലയില്‍ ദേശീയപാതയോരം കേന്ദ്രീകരിച്ച് ഏഴ് മോഷണമാണ് നടന്നത്. ഇതില്‍ അഞ്ച് സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com