
പാലക്കാട്: മംഗലം ഡാമില് പുലി ചത്ത സംഭവത്തില് വനം വകുപ്പ് ചോദ്യം ചെയ്ത കര്ഷകന് ജീവനൊടുക്കി. കവിളുംപാറ സ്വദേശി സജീവാണ് വിഷം കഴിച്ച് മരിച്ചത്.
വനം വകുപ്പ് ചോദ്യം ചെയ്തതിന് ശേഷം സജീവ് മാനസിക സംഘര്ഷത്തിലായിരുന്നു എന്ന് കുടുംബം ആരോപിച്ചു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലാണ് വിഷം കഴിച്ചത് കണ്ടെത്തിയത്. കര്ഷകന്റെ മൃതദേഹവുമായി മംഗലം ഡാം ഫോറസ്റ്റ് ഓഫീസിന് മുന്നില് നാട്ടുകാര് പ്രതിഷേധിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)