തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും;ആര്‍ പി ശിവജിയെ രംഗത്തിറക്കാന്‍ എല്‍ഡിഎഫ്

ഏത് പ്രതിസന്ധിയിലും ഒപ്പം നിന്നിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് എല്‍ഡിഎഫിന്റെ കയ്യില്‍നിന്ന് പോകുന്നത്.

തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും;ആര്‍ പി ശിവജിയെ രംഗത്തിറക്കാന്‍ എല്‍ഡിഎഫ്
dot image

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ച് എല്‍ഡിഎഫും യുഡിഎഫും. പുന്നക്കാമുഗള്‍ കൗണ്‍സിലര്‍ ആര്‍ പി ശിവജിയെ മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് മത്സരിപ്പിക്കും. മത്സരിക്കാതെ നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മത്സരിക്കാനുള്ള തീരുമാനം.

മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയെ 24ന് തീരുമാനിക്കും. 24ന് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക.

ഏത് പ്രതിസന്ധിയിലും ഒപ്പം നിന്നിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് എല്‍ഡിഎഫിന്റെ കയ്യില്‍നിന്ന് പോകുന്നത്. ആകെയുള്ള 101 സീറ്റില്‍ എന്‍ഡിഎ 50 സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു.

യുഡിഎഫ് 19 സീറ്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് സ്വതന്ത്രരാണ് ജയിച്ചത്. വിഴിഞ്ഞം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ തവണ 51 സീറ്റായിരുന്നു എല്‍ഡിഎഫ് നേടിയത്. എന്‍ഡിഎ 34 സീറ്റ് നേടിയപ്പോള്‍ 10 സീറ്റായിരുന്നു യുഡിഎഫിന്.

Content Highlights: LDF and UDF to contest for the post of Thiruvananthapuram Mayor

dot image
To advertise here,contact us
dot image