Top

''എവിടെയാണ് പെങ് ഷ്വായി?''; ചൈനീസ് ഏകാധിപത്യ ഭരണകൂടത്തോട് ടെന്നീസ് ലോകം

ചൈനീസ് സര്‍ക്കാറിലെ ശക്തനായ ഭരണാധികാരിലൊരാള്‍ക്കെതിരേ ലൈംഗിക പീഡനക്കേസ് ഫയല്‍ ചെയ്തത് ശേഷമാണ് പെങ്ങിനെ കാണാതാകുന്നതും, പുറംലോകവുമായി ബന്ധമില്ലാതായതും.

20 Nov 2021 7:28 AM GMT
ശ്യാം ശശീന്ദ്രന്‍

എവിടെയാണ് പെങ് ഷ്വായി?; ചൈനീസ് ഏകാധിപത്യ ഭരണകൂടത്തോട് ടെന്നീസ് ലോകം
X

എവിടെയാണ് പെങ് ഷ്വായി? എല്ലാവരും കേള്‍ക്കും വിധം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.) ഉറക്കെ ഉറക്കെ വിളിച്ചു ചോദിക്കേണ്ട ചോദ്യമാണിത്. അതും മൂന്നു മാസത്തിനപ്പുറം ബെയ്ജിങ്ങില്‍ ഐ.ഒ.സി. വിന്റര്‍ ഒളിമ്പിക്‌സ് നടത്താനൊരുങ്ങുന്ന പശ്ചാത്തലത്തില്‍.

മൂന്നു തവണ ഒളിമ്പിക്‌സില്‍ ചൈനയെ പ്രതിനിധീകരിച്ച ടെന്നീസ് താരമാണ് പെങ്. വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ പദവി ഏറെനാള്‍ അലങ്കരിച്ചവള്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ചൂടിയ താരം. ചൈനയ്ക്കായി രണടു തവണ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും വെങ്കലവും നേടിയെടുത്തവള്‍.

ചൈനീസ് സര്‍ക്കാരിലെ ഒരു ഉന്നതനെതിരേ ലൈംഗിക പീഡന പരാതി ഉന്നയിച്ച ശേഷം പെങ്ങിനെ കാണാതായിട്ട്, അവളില്‍ നിന്ന് ഒരു വിവരവും ലഭിക്കാതായിട്ട് ഇന്നേക്ക് രണ്ടാഴ്ച പിന്നിടുന്നു. ടെന്നീസ് ലോകം ഒന്നടങ്കം ചോദിച്ചക്കുകയാണ് എവിടെയാണ് ഈ ചെനീസ് താരം എന്ന്. ഇതിനോടങ്കം തന്നേ ഈ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെക്കുറിച്ച് ആശാങ്കാകുലരായി പല താരങളും മുന്നോട്ട് വന്നിട്ടുണ്ട്.

ചൈനീസ് സര്‍ക്കാറിലെ ശക്തനായ ഭരണാധികാരിലൊരാള്‍ക്കെതിരേ ലൈംഗിക പീഡനക്കേസ് ഫയല്‍ ചെയ്തത് ശേഷമാണ് പെങ്ങിനെ കാണാതാകുന്നതും,പുറംലോകവുമായി ബന്ധമില്ലാതായതും.

ചൈനയുടെ മുന്‍ ഉപരാഷ്ട്രപതി സാങ് ഗായോലിക്കെതിരേയാണ് പെങ്ക് പരാതി ഉന്നയിച്ചത്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു നിരസിച്ചിട്ടും തന്നെ സാങ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്നൂം ആരോപിച്ചാണ് ഈ മാസം ആദ്യം താരം രംഗത്തുവന്നത്. ഇതു സംബന്ധിച്ച് ചൈനീസ് സര്‍ക്കാരിനും ഉന്നത വൃത്തങ്ങള്‍ക്കും അവര്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ താരത്തിന്റെ ആരോപണം മുഖവിലയ്‌ക്കെടുക്കാതെ തള്ളുകയാണ് ചൈനീസ് സര്‍ക്കാര്‍ ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പെങ് പുറത്തുവിട്ട ആരോപണങ്ങള്‍ അവ പോസ്റ്റ് ചെയ്യപ്പെട്ട് അരമണിക്കൂറിനുള്ളില്‍ തന്നെ സെന്‍സര്‍ ചെയ്യപ്പെടുകയും പിന്നീട് നീക്കം ചെയ്യപ്പെടുകയും ചെയ്തു.ഇതിനു ശേഷമാണ് പെങ്ങിനെ കാണാതായത്. താരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലാതായിട്ട് ഇപ്പോള്‍ രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. ഇവരുടെ മാതാപിതാക്കളെയോ അടുത്ത ബന്ധുക്കളയോ പോലും ആര്‍ക്കും ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇതോടെയാണ് താരത്തിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ലോക ടെന്നീസിലെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തു വന്നത്.

സൂപ്പര്‍ താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീനാ വില്യംസ് തുടങ്ങിയവര്‍ ഈ പ്രതിഷേധവും ഹാഷ്ടാഗ് പ്രചരണവും ഏറ്റെടുത്തു കഴിഞ്ഞു. തത്ഫലമായി ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയ കൂടി ഈ വിഷയത്തില്‍ ശ്രദ്ധ പതിപിച്ചിട്ടുണ്ട്. അതേസമയം ഈ സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പെങ്ങിന്റെ തിരോധനവുമായി ബന്ധപ്പെട്ട് യാതൊന്നും കേട്ടിട്ടില്ലെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്.

Next Story

Popular Stories