Top

ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റി പിരിച്ചുവിട്ട് കെപിസിസി

ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റിയെ പിരിച്ചുവിട്ട് കെപിസിസി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

13 Feb 2022 2:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റി പിരിച്ചുവിട്ട് കെപിസിസി
X

ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റിയെ പിരിച്ചുവിട്ട് കെപിസിസി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപ്പിള്ള കുമ്പളത്തിന് കൈമാറി. സിദ്ദിഖ് ഹസന്‍ പ്രസിഡണ്ടായുള്ള കമ്മിറ്റി 11 വര്‍ഷമായി ഒമാനില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ സജി ഔസഫ് ആണ് അഡ്‌ഹോക് കമ്മിറ്റി കോര്‍ഓര്‍ഡിനേറ്റര്‍. എസ്. പുരുഷോത്തമന്‍ നായര്‍, ഹൈദ്രോസ് പുതുവന, നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കല്‍, എം. ജെ. സലീം, ബനീഷ് മുരളി എന്നിവരാണ് മറ്റംഗങ്ങള്‍. പുതിയ കമ്മിറ്റി വരുന്നതുവരെ അഡ്‌ഹോക്ക് കമ്മിറ്റിക്കായിരിക്കും ഒഐസിസി ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ ഭരണ ചുമതല.

ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റിയില്‍ നിരവധി സംഘടനാപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍ഒ ഉമ്മന്‍ നാല് വര്‍ഷം മുമ്പാണ് രാജിവെച്ചത്. കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചെങ്കിലും ഗ്രൂുപ്പ് തര്‍ക്കങ്ങള്‍ തുടര്‍ന്നു. പിന്നാലെ ചിലര്‍ രാജിവെച്ച് മറ്റ് സംഘടനകളില്‍ ചേര്‍ന്നു. മസ്‌കത്ത് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് (എം.പി.സി.സി) എന്ന പേരില്‍ കോണ്‍ഗ്രസ് അനുകൂലികളുടെ മറ്റൊരു കൂട്ടായ്!മയും ഒമാനില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Next Story