Top

ഒമാനില്‍ എടിഎം തകര്‍ത്ത് മോഷണശ്രമം ഒരാള്‍ അറസ്റ്റില്‍

22 Jun 2022 4:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമാനില്‍ എടിഎം തകര്‍ത്ത് മോഷണശ്രമം ഒരാള്‍ അറസ്റ്റില്‍
X

മസ്‌ക്കറ്റ്: എ.ടി.എം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച ഒരാള്‍ അറസ്റ്റില്‍. ദോര്‍ഫാര്‍ ഗവര്‍ണേറ്റിലെ എ.ടി.എം തകര്‍ത്താണ് പ്രതി മോഷണത്തിന് ശ്രമിച്ചത്. റോയല്‍ ഒമാന്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന.

അറസ്റ്റിനുശേഷമുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. ഒരു ബാങ്കിന്റെ എടിഎം നശിപ്പിച്ചതിനും മോഷണശ്രമത്തിനും കുറ്റാരോപിതനായ ഒരാളെ അറസ്റ്റ് ചെയ്തതായി മാത്രമാണ് ആര്‍ഒപി പ്രസ്താവനയില്‍ അറിയിച്ചിട്ടുള്ളത്. പ്രതിയെ കുറിച്ചോ മറ്റു വിശദാംശങ്ങളോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Story Highlights: man arrested in Oman for attempting to break into ATM

Next Story