Top

'സെയ്തലവിക്ക് ഒരു കോടി'; വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിച്ച് ഡിവൈഎഫ്‌ഐ

റിപ്പോര്‍ട്ടര്‍ ലൈവില്‍ വന്ന ന്യൂസിനെ മറയാക്കിയായിരുന്നു വ്യാജ പ്രചരണം നടത്തിയത്

25 Sep 2021 3:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെയ്തലവിക്ക് ഒരു കോടി; വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിച്ച് ഡിവൈഎഫ്‌ഐ
X

തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ. വാസ്തവ വിരുദ്ധമായ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായി ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെയും ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെയും പേരിലാണ് വ്യാജ ഫേസ് ബുക്ക് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്.

സഖാവ് സൈദലവി പനമരത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് ഡിവൈഎഫ്‌ഐയും.. സുഹൃത്തിനാല്‍ ചതിക്കപ്പെട്ട സഖാവ് സൈദലവിയുടെ കുടുംബത്തെ യുവജനങ്ങള്‍ ഏറ്റെടുക്കും. കുടുംബത്തിന് ഒരു കോടി രൂപ സമാഹരിച്ചു നല്‍കാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചുവെന്നുമാണ് പ്രചരിക്കുന്ന വ്യാജപോസ്റ്റില്‍ പറയുന്നത്.

റിപ്പോര്‍ട്ടര്‍ ലൈവില്‍ വന്ന ന്യൂസിനെ മറയാക്കിയായിരുന്നു വ്യാജ പ്രചരണം നടത്തിയത്. എന്നാല്‍ ഈ വസ്തുത വിരുദ്ധമായ പ്രചരണത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ബമ്പര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട് നേരത്തെയും വ്യാപകമായി വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു.

Popular Stories

    Next Story