പി ജയചന്ദ്രന്റെ ആരോഗ്യസ്ഥിതി തൃപ്തികരം: പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് രവി മേനോൻ

ഒരു വ്യക്തിയെ ഗുരുതരരോഗിയും മരണാസന്നനുമായി ചിത്രീകരിച്ചേ പറ്റൂ എന്ന് എന്താണിത്ര നിർബന്ധം?

dot image

ഗായകൻ പി ജയചന്ദ്രൻ ഗുരുതരമായ രോഗത്തെ തുടർന്ന് ആശുപത്രിയിലാണെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നുമുള്ള വാർത്തകൾ വ്യാജമെന്ന് ഗാന രചയിതാവ് രവി മേനോൻ. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നുള്ളത് സത്യമാണെന്നും എന്നാൽ ഗുരുതര രോഗിയാണെന്ന് വരുത്തി തീർക്കാൻ എന്താണ് ഇത്ര നിർബന്ധമെന്നും രവി മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരത്തിൽ നിരവധി ഫോൺ കോളുകൾ നിരന്തരം വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

'ആരോഗ്യപ്രശ്നങ്ങളുണ്ട്; ശരിതന്നെ.പ്രായത്തിന്റെ അസ്ക്യതകളും. അതുകൊണ്ട് ഒരു വ്യക്തിയെ ഗുരുതരരോഗിയും മരണാസന്നനുമായി ചിത്രീകരിച്ചേ പറ്റൂ എന്ന് എന്താണിത്ര നിർബന്ധം? അതിൽ നിന്ന് എന്ത് ആത്മസംതൃപ്തിയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ലഭിക്കുന്നത് എന്നാണ് രവി മേനോൻ ചോദിക്കുന്നത്.

കുറച്ചു കാലമായി പി ജയചന്ദ്രൻ ചികിത്സയിലാണ്. ഡോക്ടറുടെ ഉപദേശപ്രകാരം സ്വന്തം വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ. പ്രചരിക്കുന്നത് പോലെ അദ്ദേഹത്തിന് ഗുരുതര രോഗാവസ്ഥയൊന്നുമില്ല. ഇപ്പോഴും സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുന്നുണ്ടെന്നും രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാൻ ജയചന്ദ്രൻ ശ്രമിക്കുന്നുണ്ടെന്നും രവി മേനോൻ വ്യക്തമാക്കി.

എ ആർ റഹ്മാൻ സംഗീതം, വരികൾ കമൽ ഹാസൻ; 2 മണിക്കൂറിൽ 'തഗ് ലൈഫി'ലെ പാട്ടി റെഡി

രണ്ടു മാസം മുൻപ് ആരോ എടുത്ത ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആശുപത്രിയിൽ നിന്ന് ക്ഷീണിതനായി വീട്ടിൽ തിരിച്ചെത്തി മുടി വെട്ടിയ ഉടൻ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കുകയും ഉടനടി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പികയും ചെയ്തതാണെന്നും രവി മേനോന് കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image