'ബോളിവുഡിനെക്കാൾ എന്തുകൊണ്ടും മികച്ചത് മോളിവുഡ്'; അനുരാഗ് കശ്യപിന്റെ പോസ്റ്റിന് പിന്നാലെ വിമർശനം

മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, പ്രേമലു, ആവേശം, ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും മികച്ച 10 ചിത്രങ്ങളിൽ ഈ സിനിമകളുണ്ട്
'ബോളിവുഡിനെക്കാൾ എന്തുകൊണ്ടും മികച്ചത് മോളിവുഡ്'; അനുരാഗ് കശ്യപിന്റെ പോസ്റ്റിന് പിന്നാലെ വിമർശനം


ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ മലയാള സിനിമയെ കുറിച്ച് പങ്കുവെച്ച ഒരു സ്റ്റോറി ബോളിവുഡിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്തുകൊണ്ട് ബോളിവുഡിനേക്കാൾ മലയാള സിനിമ മികച്ചു നിൽക്കുന്നു എന്ന ക്യാപ്ഷനോടെ പങ്കുവെച്ച പോസ്റ്റാണ് വിവാദങ്ങൾക്ക് കാരണമായത്.

മലയാള സിനിമയുടെ ആധികാരികതയെ കുറിച്ചാണ് പോസ്റ്റ് ചെയ്തത്. പ്രേക്ഷകർക്കിടയിലും ബോക്സ് ഓഫീസ് കളക്ഷനുമിടയിൽ ബോളിവുഡ് കഷ്ടപ്പെടുമ്പോൾ മലയാള സിനിമ അതിന്റെ മികവിന്റെ പാരമ്യത്തിലാണ്. മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, പ്രേമലു, ആവേശം, ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും മികച്ച 10 ചിത്രങ്ങളിൽ ഈ സിനിമകളുണ്ട്, പോസ്റ്റില്‍ പറയുന്നു.

എന്തുകൊണ്ട് മലയാളത്തിൽ ഇത്രയും വിജയങ്ങളുണ്ടാകുന്നു എന്നതിന്റെ പിന്നിൽ മലയാളത്തിലെ നിർമ്മാണ കമ്പനി ആർട്ടിനെ പ്രൊമോട്ട് ചെയ്യുന്നതിനെ കുറിച്ചും അതേസമയം ബോളിവുഡ് സിനിമകൾ കോർപറേറ്റ് നിർമ്മാതാക്കളുടെ പിന്നാലെ പോകുന്നതാകാം കാരണമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. മാത്രമല്ല മലയാളം സിനിമയിൽ എല്ലാവരും പുലർത്തുന്ന സൗഹൃദവും സ്റ്റാ‍‍‍‍‍‍‍ർഡം നോക്കിയല്ലാതെ ഏത് കഥാപാത്രത്തെയും ഉൾക്കൊള്ളാനുള്ള താരങ്ങളുടെ കഴിവിനെ കുറിച്ചും പ്രതിപാദിക്കുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.

'ബോളിവുഡിനെക്കാൾ എന്തുകൊണ്ടും മികച്ചത് മോളിവുഡ്'; അനുരാഗ് കശ്യപിന്റെ പോസ്റ്റിന് പിന്നാലെ വിമർശനം
സൂപ്പർ സ്റ്റാർ സെറ്റിലെത്തി; കൂലിയുടെ ചിത്രീകരണം തുടങ്ങി, സന്തോഷം പങ്കുവെച്ച് ശ്രുതി ഹാസനും

Related Stories

No stories found.
logo
Reporter Live
www.reporterlive.com