ദിവസവും 100 കോടി നേടുന്ന ബ്രഹ്മാണ്ഡ വിജയം; കൽക്കിയിൽ പ്രഭാസിന്റെ പ്രതിഫലം ആദിപുരുഷിനേക്കാൾ കുറവ്

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് പ്രഭാസ്
ദിവസവും 100 കോടി നേടുന്ന ബ്രഹ്മാണ്ഡ വിജയം; കൽക്കിയിൽ പ്രഭാസിന്റെ പ്രതിഫലം ആദിപുരുഷിനേക്കാൾ കുറവ്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' എല്ലാ സെൻ്ററുകളിൽ നിന്നും മികച്ച കളക്ഷനാണ് നേടുന്നത്. സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും കടന്നിരിക്കുകയാണ്. ഓരോ ദിവസവും സിനിമ 100 കോടിയിലധികം രൂപ നേടി കൊണ്ടിരിക്കുന്ന വേളയിൽ കൽക്കിക്കായി പ്രഭാസ് വാങ്ങിയ പ്രതിഫലമാണ് ചർച്ചയാകുന്നത്.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് പ്രഭാസ്. തന്റെ മുൻസിനിമയായ ആദിപുരുഷിനായി വാങ്ങിയത് 150 കോടിയായിരുന്നു. എന്നാൽ കൽക്കിയിൽ നടൻ പ്രതിഫലത്തിൽ കുറവ് വരുത്തിയതായാണ് മാധ്യമങ്ങള്‍‌ റിപ്പോര്‍ട്ട് ചെയ്യുന്നു. കൽക്കിക്കായി 80 കോടിയായിരുന്നു നടന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്.

ദിവസവും 100 കോടി നേടുന്ന ബ്രഹ്മാണ്ഡ വിജയം; കൽക്കിയിൽ പ്രഭാസിന്റെ പ്രതിഫലം ആദിപുരുഷിനേക്കാൾ കുറവ്
'ഇടവേള ബാബു ഇല്ലാതെ എന്തമ്മ'; കുറിപ്പുമായി സലിം കുമാർ

കൽക്കി 2898 എഡിക്ക് മികച്ച പ്രതികരണമാണ് കേരളത്തിലും ലഭിക്കുന്നത്. കേരളത്തിലെ 285 സ്ക്രീനുകളിലാണ് കല്‍ക്കി റിലീസ് ചെയ്തത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 2.85 കോടിയാണ്. രണ്ടാം ദിവസം 2.75 കോടിയും. അതായത് ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രത്തിന്‍റെ കേരളത്തില്‍‌ നിന്നുള്ള കളക്ഷന്‍ 5.6 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com