സൂര്യയെ കർണ്ണനായി കാണാൻ കഴിയില്ല; രാകേഷ് ഓംപ്രകാശിന്റെ 350 കോടി സിനിമ ഉപേക്ഷിച്ചു?

ബോളിവുഡ് താരം ജാൻവി കപൂറിനെയാണ് സിനിമയിൽ നായികാ കഥാപാത്രമായി പരിഗണിച്ചിരുന്നത്
സൂര്യയെ കർണ്ണനായി കാണാൻ കഴിയില്ല; രാകേഷ് ഓംപ്രകാശിന്റെ 350 കോടി സിനിമ ഉപേക്ഷിച്ചു?

'രംഗ് ദേ ബസന്തി', 'ഭാഗ് മിൽഖാ ഭാഗ്' തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ രാകേഷ് ഓംപ്രകാശ് മെഹ്‌റയ്ക്കൊപ്പം തെന്നിന്ത്യൻ നായകൻ സൂര്യ ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന വാർത്ത നേരത്തെ ചർച്ചയായിരുന്നു. മഹാഭാരതത്തിലെ കർണ്ണനെ ആസ്പദമാക്കി 350 കോടി മുതൽ മുടക്കിലായിരുന്നു സിനിമയുടെ ആലോചനകൾ നടന്നത്. എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

സിനിമയുടെ നിർമ്മാതാക്കളായ എക്സൽ എന്റർടെയ്ൻമെന്റസിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൻ്റെ പ്രീ-പ്രൊഡക്ഷൻ, ലുക്ക് ടെസ്റ്റുകൾ എന്നിവയ്ക്കായി നിർമ്മാതാക്കൾ ഇതിനകം 15 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്.

ബോളിവുഡ് താരം ജാൻവി കപൂറിനെയായിരുന്നു സിനിമയിൽ നായികാ കഥാപാത്രമായി പരിഗണിച്ചിരുന്നത്. ഇരുവരെയും കൂടാതെ അലി ഫസൽ, വിജയ് വർമ, അവിനാഷ് തിവാരി തുടങ്ങിയവരെയും സിനിമയിൽ പ്രധാന വേഷങ്ങളിലേക്ക് പരിഗണിച്ചിരുന്നു.

സൂര്യയെ കർണ്ണനായി കാണാൻ കഴിയില്ല; രാകേഷ് ഓംപ്രകാശിന്റെ 350 കോടി സിനിമ ഉപേക്ഷിച്ചു?
യുഎസ് പ്രീമിയർ ഷോയിൽ ആർആർആറിനെ മലർത്തിയടിച്ച് കൽക്കി; പുതു ചരിത്രവുമായി പ്രഭാസ് ചിത്രം

അതേസമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സുര്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമ. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ. ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com