'അരൺമനൈ 4'-നേക്കാൾ വിറപ്പിക്കുമോ 'കാഞ്ചന 4' ?; ഒരുക്കങ്ങൾ ആരംഭിച്ചു

രാഘവ ലോറൻസാണ് തിരക്കഥയൊരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്

dot image

കോറിയോഗ്രാഫർ, സംവിധായകൻ, അഭിനേതാവ് എന്നിങ്ങിനെ സിനിമയുടെ വിവിധ നിലകളിൽ ശ്രദ്ധേയനായ രാഘവ ലോറൻസിന്റെ വേറിട്ട കഥാപാത്രങ്ങളിലൊന്നാണ് കാഞ്ചന. 2011-ൽ പുറത്തിറങ്ങിയ കോമഡി-ഹൊറർ ചിത്രം വിജയിച്ചതിന്റെ ഭാഗമായി രണ്ടും മൂന്നും ഭാഗങ്ങൾ കൂടി എത്തിയിരുന്നു. ഇപ്പോഴിതാ കാഞ്ചന ഫ്രാഞ്ചൈസിൽ നാലാം ഭാഗം കൂടി ഒരുങ്ങുകയാണ്. രാഘവ ലോറൻസാണ് തിരക്കഥയൊരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ഷൂട്ട് സെപ്റ്റംബറിൽ ആരംഭിച്ചേക്കുമെന്നുമാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരോ ഭാഗത്തിലും നായികമാർ വ്യത്യസ്തമായിരുന്നതു കൊണ്ട് നാലാം ഭാഗത്തിലെത്തുന്ന നായിക ആരായിരിക്കുമെന്ന ആകാംക്ഷയും പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്.

കാഞ്ചനയുടെ ആദ്യ രണ്ട് ഭാഗങ്ങൾക്ക് ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നുവെങ്കിലും അവസാനത്തെ ഭാഗം തിയേറ്ററിൽ വിജയിച്ചിരുന്നില്ല. 2011-ലെ ആദ്യ ഭാഗത്തിന് ശേഷം 2015-ലാണ് കാഞ്ചന 2 റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ രാഘവന്റെ നായികമാരായത് തപ്സി പന്നു, നിത്യ മേനോൻ എന്നിവരാണ്. 2019 -ൽ പുറത്തിറങ്ങിയ കാഞ്ചന 3യിൽ ഓവിയ, വേദിക എന്നിവരും പ്രധാന താരങ്ങളായി അണിനിരന്നു.

'ലവ് ആൻഡ് ലവ് ഒൺലി...'; ഭാവനയ്ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ
dot image
To advertise here,contact us
dot image