രാജ് ബി ഷെട്ടി എൻജോയ് ചെയ്ത സീൻ, എന്നാൽ അത് സിനിമയിലില്ല: വൈശാഖ്

രാജ് ബി ഷെട്ടി ഈ കഥാപാത്രം ചെയ്യാൻ കാരണം ആ ഡിലീറ്റഡ് സീനായിരിക്കും
രാജ് ബി ഷെട്ടി എൻജോയ് ചെയ്ത സീൻ, എന്നാൽ അത് സിനിമയിലില്ല: വൈശാഖ്

മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ടർബോ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രമായ വെട്രിവേൽ ഷണ്മുഖ സുന്ദരത്തെ അവതരിപ്പിച്ചത് കന്നഡ നടൻ രാജ് ബി ഷെട്ടിയായിരുന്നു. മമ്മൂട്ടിക്കൊത്ത വില്ലൻ എന്നാണ് രാജ് ബി ഷെട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ രാജ് ബി ഷെട്ടിയെ ടർബോയിലെ വില്ലൻ കഥാപാത്രത്തിലേക്ക് പരിഗണിച്ചതിന് പിന്നിലെ കാരണം റിപ്പോർട്ടർ ടിവിയുമായി പങ്കുവെക്കുകയാണ് വൈശാഖ്.

'രാജ് ബി ഷെട്ടിയെ പോലൊരു നടനെ ഈ ചിത്രത്തിലേക്ക് കൊണ്ടുവരാൻ ഒരു കാരണമുണ്ട്, പക്ഷേ അത് പ്രേക്ഷകർക്ക് അറിയില്ല. കാരണം ആ രംഗം സിനിമയിലില്ല, അത് എഡിറ്റ് ചെയ്തു കളഞ്ഞു. ഈ സിനിമയിലെ വൺ ഓഫ് ദി ബെസ്റ്റ് സീനായിരുന്നു അത്. വെട്രിവേൽ ഷണ്മുഖ സുന്ദരം ആരാണ്, അയാൾ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് പറയുന്ന രംഗമാണത്. അത് രാജ് ബി ഷെട്ടിയുടെ മോണോലോഗ് പോലെ പോകുന്ന സീനായിരുന്നു. അദ്ദേഹം ഏറ്റവും എൻജോയ് ചെയ്തു പെർഫോം ചെയ്ത സീനുമാണത്. അത് കളഞ്ഞപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ഭയങ്കര സങ്കടവുമായിരുന്നു. എന്നാൽ ആ സീൻ അവിടെ വരുമ്പോൾ സിനിമയുടെ ടോട്ടാലിറ്റിക്ക് ചില പ്രശ്നങ്ങളുണ്ടാകും. അതിനാൽ അത് കളയുകയല്ലാതെ മറ്റൊരു നിവർത്തിയുമില്ല,'

'വെട്രിവേൽ ഷണ്മുഖത്തിന് ഒരു കഥയുണ്ടായിരുന്നു. അതാണ് ആ സീനിൽ പറയുന്നതും. അതിനാലാണ് ഒരു നല്ല ആക്ടർ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് തീരുമാനിച്ചത്. രാജ് ബി ഷെട്ടയിലേക്ക് വന്നെത്തുകയായിരുന്നു. അദ്ദേഹം ചിലപ്പോൾ ഈ കഥാപാത്രം ചെയ്യാൻ കാരണം ആ ഡിലീറ്റഡ് സീനായിരിക്കും. അദ്ദേഹം എന്നോട് ആ സീൻ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞാൻ അദ്ദേഹത്തിന് പ്രോമിസ് ചെയ്തിട്ടുമുണ്ട്,' എന്ന് വൈശാഖ് പറഞ്ഞു.

രാജ് ബി ഷെട്ടി എൻജോയ് ചെയ്ത സീൻ, എന്നാൽ അത് സിനിമയിലില്ല: വൈശാഖ്
മമ്മൂക്കയ്ക്ക് സിനിമ ബിസിനസല്ല, അങ്ങനെ കാണാനാണെങ്കിൽ അദ്ദേഹത്തിന് വേറെ കാര്യങ്ങൾ ചെയ്യാം: വൈശാഖ്

അതേസമയം ടർബോ കുതിപ്പ് തുടരുകയാണ്. സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് കേരളത്തില്‍ നിന്ന് ടര്‍ബോ ആദ്യ എട്ട് ദിനങ്ങളില്‍ നേടിയത് 25.4 കോടിയാണ്. കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം കളക്ഷന്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണ്. 2.25 കോടിയാണ് കര്‍ണാടക കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്ന് ഒരു കോടിയും മറ്റെല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 85 ലക്ഷവുമാണ് ചിത്രം നേടിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com