വർമ്മ സാറേ... എമ്പുരാനിലെ മന്ത്രിസഭയിൽ പീതാംബരന് സീറ്റുണ്ട്, അറിയിപ്പുമായി താരം

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം
വർമ്മ സാറേ... എമ്പുരാനിലെ മന്ത്രിസഭയിൽ പീതാംബരന് സീറ്റുണ്ട്, അറിയിപ്പുമായി താരം

മോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് 'എമ്പുരാൻ'. 2019 ൽ റിലീസ് ചെയ്ത 'ലൂസിഫര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചിത്രം തികച്ചും അബ്രാം ഖുറേഷിയുടെ കഴിഞ്ഞ കാലത്തെ കുറിച്ചായിരിക്കും എന്നത് ഉറപ്പാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർ ആകാംക്ഷയോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോഴിതാ ലൂസിഫറിലെ മന്ത്രിസഭയിലെ അംഗമായിരുന്ന പീതാംബരനും എമ്പുരാനിൽ ചേർന്നിരിക്കുകയാണ്.

നടൻ നന്ദലാൽ കൃഷിമൂർത്തി എമ്പുരാനിൽ ചിത്രീകരണം ആരംഭിച്ചു. നടൻ സായി കുമാറും മഞ്ജു വാര്യരുമായുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രിയദർശിനി രാമദാസിന്റേയും വർമ്മ സാറിനെയും ഒരുപാട് നാളുകൾക്ക് ശേഷം കണ്ടുമുട്ടി എന്നാണ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

എമ്പുരാൻ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com