'പ്രേമലു, ഭ്രമയുഗം, ആവേശം ഇതിന്റെ ഇടയിലാണ് ഈ കൊച്ചു സിനിമ പെട്ടിയിൽ വെച്ചുകൊണ്ട് ഇരുന്നത്,'ഷംസു സൈബ

സിനിമയുടെ ലാംഗ്വേജ് മാറുന്നിടത്താണ് നമ്മൾ ഒരു കുഞ്ഞു ഫീൽ ഗുഡ് സിനിമ ഇങ്ങനെ പെട്ടിയിൽ വെച്ചുകൊണ്ടിരിക്കുന്നത്, നമ്മുടെ സിനിമക്ക് ഒരു സ്പേസ് ഇനി ഇവിടെ ഉണ്ടാകുമോ എന്നോർത്ത് പേടി ഉണ്ടായിരുന്നു

'പ്രേമലു, ഭ്രമയുഗം, ആവേശം ഇതിന്റെ  ഇടയിലാണ് ഈ കൊച്ചു സിനിമ പെട്ടിയിൽ വെച്ചുകൊണ്ട് ഇരുന്നത്,'ഷംസു സൈബ
dot image

സാമ്പത്തിക തട്ടിപ്പ് പരാതിയിൽ അറസ്റ്റിലായ അഭിലാഷം സിനിമ സംവിധായകൻ ഷംസു സൈബയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.സിനിമയുടെ നിർമാതാക്കൾ പരാതിയിലായിരുന്നു ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. നിർമാതാക്കൾ നൽകിയത് വ്യാജമായ പരാതിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷംസു മാധ്യമങ്ങളോട് പറ‍ഞ്ഞു. 2023 ഒക്ടോബർ നവംബറിൽ ഷൂട്ട് ചെയ്ത സിനിമ ഒരു കൊല്ലം കഴിഞ്ഞാണ് പുറത്ത് ഇറങ്ങിയതെന്നും ഈ കാലയളവിൽ നേരിട്ട ബുദ്ധിമുട്ടുകളും ഷംസു പറഞ്ഞു.

സിനിമയുടെ ഒരു ദിവസത്തെ ഷൂട്ട് ബാക്കിയുള്ളപ്പോഴാണ് ഞാൻ ഫെഫ്കെയിൽ പരാതിയുമായി ആദ്യമായിട്ട് പോകുന്നത്. ടെക്നീഷ്യൻസ് ആരും സിനിമയോട് സഹകരിക്കാൻ തയ്യാറായിരുന്നില്ല. അത് അവർക്ക് പെയ്‌മെന്റ് വരാത്തത് കൊണ്ടാണ്. അപ്പോൾ സ്വാഭാവികമായിട്ടും പ്രൊഡ്യൂസർ അൻസരികയും ശങ്കർദാസും എനിക്കൊരു പ്രഷർ ചെയ്തിരുന്നു. ഷംസു എങ്ങനെയെങ്കിലും ഇവിടെ വിളിച്ചു വരുത്തിയിട്ട് സിനിമ ഒന്ന് കംപ്ലീറ്റ് ചെയ്യിപ്പിക്കണം. അങ്ങനെയാണെങ്കിൽ നമ്മൾ ഡബ്ബിന് മുമ്പ് പെയ്മെന്റ് ക്ലിയർ ചെയ്യാ എന്ന് അവർ പറഞ്ഞു.

ഈ സിനിമ നന്നായി വരേണ്ടത് എന്റെ ആവശ്യമായതു കൊണ്ട് ഞാൻ എല്ലാ ടെക്നീഷ്യൻസോടും വിളിച്ച് സംസാരിച്ചു. അവർ ഒരു മടിയും കൂടാതെ വന്നു. സിനിമ ഡബ്ബിലേക്ക് പോകാൻ ആയപ്പോഴേക്ക് ഇവർ വാക്കുകൾ മാറാൻ തുടങ്ങി പെയ്മെന്റിനെ പറ്റി ഒരു ഐഡിയ ഇല്ല.
പെയ്മെന്റ് കാര്യത്തിൽ ഒരു തീരുമാനമായിട്ട് ഞാൻ ഡബ്ബ് ചെയ്തോളാം എന്ന് പറയുമ്പോൾ, പിന്നീട് എന്നെ ഫെഫ്കയിൽ നിന്ന് വിളിക്കുകയാണ് ചെയ്യുന്നത്. ഒരു പരാതി വന്നിട്ടുണ്ട് പ്രൊഡ്യൂസർ അസോസിയേഷനിൽ നിന്ന് എന്ന് പറയുകയും ഞാനും എന്റെ ഒരു അസോസിയറ്റ് ഡയറക്ടറും ആ പരാതി പ്രകാരം ഫെഫ്കെയിൽ പോയി.

അവിടുന്ന് ഉണ്ടായ ഒരു തീരുമാനം ഇനി പെയ്മെന്റുകളുടെ കാര്യത്തിൽ ഡയറക്ടർ കൺസേൺ ആവണ്ട എന്നായിരുന്നു. അസോസിയേഷൻ പരിഹരിച്ചോളാം എന്ന് പറഞ്ഞു. ഈ വാക്കിന് പുറത്ത് തൊട്ടടുത്ത ദിവസങ്ങളിൽ ഡബ്ബിങ് പൂർത്തിയാക്കി. ഡബ്ബിങ് പൂർത്തിയാക്കിയിട്ടും സിനിമക്ക് വലിയ കാലതാമസങ്ങൾ ഉണ്ടായിരുന്നു. ഈ കാലതാമസങ്ങൾക്കിടയിലൊക്കെ പ്രൊഡ്യൂസറെ കോൺടാക്ട് ചെയ്യാൻ നോക്കുമ്പോൾ അവൈലബിൾ ആയിരുന്നില്ല. 2023 ഒക്ടോബർ നവംബറിൽ ഷൂട്ട് ചെയ്ത ഒരു സിനിമയാണ്. 2024ൽ നമുക്ക് എല്ലാവർക്കും അറിയാം മലയാള സിനിമയിൽ ഭയങ്കരമായിട്ടുള്ള ഒരു തരംഗം ഒരു സൃഷ്ടിച്ച ഒരു ഒരു വർഷമാണ്. പ്രമലു, ഭ്രമയുഗം, ആവേശം അത്തരത്തിലുള്ള ഒരുപാട് സിനിമകൾ വന്ന് സിനിമയുടെ ലാംഗ്വേജ് മാറുന്നിടത്താണ് നമ്മൾ ഒരു കുഞ്ഞു ഫീൽ ഗുഡ് സിനിമ ഇങ്ങനെ പെട്ടിയിൽ വെച്ചുകൊണ്ടിരിക്കുന്നത്.

സ്വാഭാവികമായിട്ടും പേടി ഉണ്ടായിരുന്നു. നമ്മുടെ സിനിമക്ക് ഒരു സ്പേസ് ഇനി ഇവിടെ ഉണ്ടാകുമോ എന്നോർത്ത്. നല്ല ഡിസ്ട്രിബ്യൂട്ടേഴ്സ് ഒക്കെ സിനിമക്ക് വരുകയും ചെയ്തിരുന്നു. നിയമപരമായി നേരിടാ എന്നുള്ളതല്ലാതെ എന്റെ മുമ്പിൽ വേറെ ഓപ്ഷൻ ഇല്ല. എനിക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങൾ എല്ലാം വ്യാജമാണെന്ന് എനിക്ക് തെളിയിക്കാൻ പറ്റും,'ഷംസു പറഞ്ഞു.

Content Highlights: Director Shamsu responds to the complaint filed by producers. He claims the allegations against him are false. Shamsu tells the media he will fight the case through legal means.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us