

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകൾ പശ്ചിമ ബംഗാളിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻഭാര്യ ഹസിൻ ജഹാൻ സമർപ്പിച്ച ട്രാൻസ്ഫർ ഹർജികളിൽ മറുപടി നൽകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് സുപ്രീം കോടതി ബുധനാഴ്ച ആവശ്യപ്പെട്ടു. ഗാർഹിക പീഡനത്തിനും ജീവനാംശത്തിനുമുള്ള ഹർജികൾ കൊൽക്കത്തയ്ക്ക് പകരം ഡൽഹി കോടതിയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി സമർപ്പിച്ചിരുന്നു.
ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയയ്ക്കുകയും മുഹമ്മദ് ഷമിയോടും പശ്ചിമ ബംഗാൾ സർക്കാരിനോടും മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പ് തനിക്കും മകൾക്കും പ്രതിമാസം നൽകുന്ന ജീവനാംശം 4 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
🚨 Mohammad Shami in more trouble
— Tejash (@Tejashyyyyy) February 19, 2026
Mohammad Shami's ex-wife Hasin Jahan’s plea to transfer the domestic violence and maintenance case from West Bengal to Delhi.
She has sought transfer of the case on the grounds of her daughter's education and on the need to reside closer to her… pic.twitter.com/c9RyszQpA0
2014 ഏപ്രിൽ 7ന് ഇസ്ലാമിക പാരമ്പര്യമനുസരിച്ച് മുഹമ്മദ് ഷമിയെ വിവാഹം കഴിച്ചതായി ഹസിൻ ജഹാൻ പറയുന്നു. 2015 ജൂലൈ 17 നാണ് അവരുടെ മകൾ ജനിച്ചത്. 2018 ൽ, ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 12 പ്രകാരം അവർ നിയമനടപടി ആരംഭിച്ചു. വിവാഹശേഷം, ഷമിയും കുടുംബവും തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് അവർ ആരോപിച്ചു.
അതേസമയം അവർ രേഖാമൂലം നൽകയ പരാതി അത് പിന്നീട് എഫ്‌ഐആറായി സ്വീകരിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ, 328, 307, 376, 325, 34 എന്നീ വകുപ്പുകൾ പ്രകാരം ജാദവ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ക്രിമിനൽ നടപടിക്രമ നിയമത്തിലെ (സിആർപിസി) സെക്ഷൻ 125 പ്രകാരം ജീവനാംശത്തിന് അപേക്ഷയും നൽകി.
Content Highlights: Domestic violence case: Mohammed Shami’s wife moves Supreme Court for transfer