'എടാ മോനെ ഫഹദേ!!! ശെന്തുവാടോ'; രംഗണ്ണന്റെ ആവേശത്തിൽ കീർത്തി സുരേഷ്

'എടാ മോനെ ഫഹദേ!!! ശെന്തുവാടോ താൻ!!! എന്തൊരു ഭീകര പെർഫോമൻസ്'
'എടാ മോനെ ഫഹദേ!!! ശെന്തുവാടോ'; രംഗണ്ണന്റെ ആവേശത്തിൽ കീർത്തി സുരേഷ്

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം എന്ന സിനിമയുടെ ആവേശം ഒടിടിയിലെത്തിയപ്പോഴും തുടരുകയാണ്. സിനിമാപ്രേമികൾക്ക് പുറമെ സിനിമാ മേഖലയിൽ നിന്ന് തന്നെ നിരവധിപ്പേർ സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കീർത്തി സുരേഷ് സിനിമയെക്കുറിച്ചുള്ള ആവേശം പങ്കുവെച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

'എടാ മോനെ ഫഹദേ!!! ശെന്തുവാടോ താൻ!!! എന്തൊരു ഭീകര പെർഫോമൻസ്' എന്നാണ് കീർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിൽ കുറിച്ചത്. ജിത്തു മാധവന്റെ സംവിധാന മികവിനെയും സജിൻ ഗോപുവിന്റെ അമ്പാനായുള്ള പ്രകടനത്തെയുമെല്ലാം കീർത്തി പ്രകീർത്തിച്ചു. സുഷിൻ ശ്യാമിന്റെ സംഗീതം ഇനി തന്റെ പ്ലേലിസ്റ്റിൽ ഉണ്ടാകുമെന്നും കീർത്തി പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആവേശം'. ബോക്സ്ഓഫീസിൽ 150 കോടിയിലധികം രൂപയാണ് സിനിമ നേടിയത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.

'എടാ മോനെ ഫഹദേ!!! ശെന്തുവാടോ'; രംഗണ്ണന്റെ ആവേശത്തിൽ കീർത്തി സുരേഷ്
'എന്താ അമ്പാനെ ദേശീയ ഭാഷയല്ലേ, ഇതൊക്കെ ശ്രദ്ധിക്കണ്ടേ ?' 'ആവേശം' ഹിന്ദി ഭാഷയെ അപമാനിച്ചതായി വിമർശനം

സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com