മുൻ‌കൂർ പണം വാങ്ങിയ ശേഷം 'കൊറോണ കുമാറി'ൽ നിന്ന് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമ്മാതാവ്

ഏറെ നാളുകളായി ഇരുവർക്കുമിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്
മുൻ‌കൂർ പണം വാങ്ങിയ ശേഷം 'കൊറോണ കുമാറി'ൽ നിന്ന് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമ്മാതാവ്

തമിഴ് നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമ്മാതാവ് ഇഷാരി കെ ഗണേഷ്. കൊറോണ കുമാർ എന്ന സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾ മൂലമാണ് നിർമ്മാതാവ് നടനെതിരെ പ്രൊഡ്യൂസേഴ്സ് കൗൺസിലിന് പരാതി നൽകിയത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് സിമ്പു മുൻ‌കൂർ പണം കൈപ്പറ്റുകയും പിന്നീട് സിനിമയിൽ നിന്ന് പിന്മാറിയെന്നുമാണ് ഇഷാരി കെ ഗണേഷ് ആരോപിക്കുന്നത്.

മുൻകൂറായി പണം തിരികെ നൽകുന്നതുവരെയോ അതേ പ്രൊഡക്ഷൻ ബാനറിൽ പുതിയ സിനിമ ചെയ്യുന്നതുവരെയോ സിമ്പു മറ്റ് സിനിമാ പ്രോജക്ടുകളിൽ അഭിനയിക്കുന്നത് തടയണം എന്ന് പരാതിയിൽ പറയുന്നു. ഏറെ നാളുകളായി ഇരുവർക്കുമിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.

അതേസമയം കമൽഹാസൻ നായകനാകുന്ന മണിരത്നം ചിത്രം തഗ് ലൈഫിലാണ് സിമ്പു ഇപ്പോൾ അഭിനയിക്കുന്നത്. ദുൽഖർ സൽമാൻ പിന്മാറിയതിനു പിന്നാലെയാണ് സിമ്പു സിനിമയുടെ ഭാഗമായത്. നിലവിൽ ഡൽഹിയിൽ തഗ് ലൈഫിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

മുൻ‌കൂർ പണം വാങ്ങിയ ശേഷം 'കൊറോണ കുമാറി'ൽ നിന്ന് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമ്മാതാവ്
'ലാളിത്യം ,എത്രമാത്രം സൗമ്യം,വിനയമാണെങ്കിൽ കൂടപ്പിറപ്പിനെപോലെ'; മോഹന്‍ലാലിനെ കുറിച്ച് പി കെ ശ്രീമതി

എസ്ടിആർ 48 എന്ന സിനിമയും സിമ്പുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദേസിംഗ് പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രത്തിന്റെ നിർമ്മാണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com